ജവാദ് ചുഴലിക്കാറ്റ് നാളെ പുരിയില്‍ തീരം തൊടും ,തീവ്രത കുറഞ്ഞേക്കും

Published on 04 December, 2021
ജവാദ് ചുഴലിക്കാറ്റ് നാളെ പുരിയില്‍ തീരം തൊടും ,തീവ്രത കുറഞ്ഞേക്കും


അമരാവതി: ജവാദ് ചുഴലിക്കാറ്റ് ഭീതിയില്‍ ആന്ധ്രാ പ്രദേശ്. ശ്രീകാകുളം ഉള്‍പ്പടെയുള്ള മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു അന്‍പതിനായിരത്തിലധികം പേരെയാണ് ഈ ജില്ലകളില്‍ നിന്ന് ഒഴിപ്പിച്ചത്.

ശ്രീകാകുളത്ത് നിന്ന് 15,755 പേരെയും വിജയനഗരത്തില്‍ നിന്ന് 1700 പേരെയും വിശാഖപട്ടണത്ത് നിന്ന് 36,553 പേരെയും ഒഴിപ്പിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.

നിലവില്‍ 197 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 11 ടീമുകളെയും, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ അഞ്ച് ടീമുകളെയും, കോസ്റ്റ് ഗാര്‍ഡിന്റെ ആറ് ടീമുകളെയും വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയാണ് പ്രഥമ പരിഗണനയെന്നും, പുരി ബീച്ചിലുണ്ടായിരുന്ന എല്ലാവരോടും സ്ഥലം ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുരി എസ് പി കന്‍വര്‍ വിശാല്‍ സിംഗ് പറഞ്ഞു.

അതേസമയം ജവാദ് ചുഴലിക്കാറ്റ് ദുര്‍ബലമായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കരയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ദുര്‍ബലമാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഞായറാഴ്ച ഒഡീഷയിലെ പുരി തീരം തൊടും

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക