കെ.സുധാകരനെതിരെ ഗുരുതര ആരോപണവുമായി മമ്പറം ദിവാകരന്‍

ജോബിന്‍സ് Published on 05 December, 2021
കെ.സുധാകരനെതിരെ ഗുരുതര ആരോപണവുമായി മമ്പറം ദിവാകരന്‍
കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ ഗുരുതര ആരോപണവുമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട കണ്ണൂരിലെ പ്രമുഖ നേതാവ് മമ്പറം ദിവാകരന്‍. തലശ്ശേരി ഇന്ദിരാഗാന്ദി സഹകരണ ആശുപത്രിയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കെ. സഉധാകരന്‍ ശ്രമിക്കുകയാണെന്നും ഇതിനായി ഗുണ്ടകളെ രംഗത്തിറക്കിയിട്ടുണ്ടെന്നുമാണ് മമ്പറം ദിവാകരന്‍ ആരോപിച്ചത്. 

കെപിസിസിക്ക് ഈ ആശുപത്രിയില്‍ യാതൊരു അധികാരവും ഇല്ലെന്നും ശിഷ്യനെ മുന്നില്‍ നിര്‍ത്തി പിന്‍ സീറ്റ് ഡ്രൈവിംഗിനാണ് സുധാകരന്‍ ഇവിടെ ശ്രമിക്കുന്നതെന്നും മമ്പറം ദിവാകരന്‍ ആരോപിച്ചു. എഐസിസി ഇവിടെ കമ്മിറ്റിയുണ്ടാക്കിയാല്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മുപ്പത് കൊല്ലമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് കെ സുധാകരന്‍ മുന്‍കൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്. 5200 വോട്ടര്‍മാരുള്ള സംഘത്തില്‍ ഡയറക്ടര്‍മാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിക്കുന്നത്. ഗുണ്ടകളെയിറക്കി കെ സുധാകരന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മമ്പറം ദിവാകരന്റെ പരാതിയെ തുടര്‍ന്ന് കര്‍ശന പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

തര്‍ക്കം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ ചുറ്റിപ്പറ്റിയാണെങ്കിലും കെ സുധാകരനും മമ്പറം ദിവാകരനും തമ്മിലുള്ള പരസ്പര വൈരത്തിന്റെ ക്ലൈമാക്‌സാണ് ദിവാകരന്റെ പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താകല്‍. 1992 ല്‍ എന്‍ രാമകൃഷ്ണനെ താഴെയിറക്കി ഡിസിസി പിടിക്കാന്‍ സുധാകരന്റെ വലംകൈയ്യായി നിന്നത് ദിവാകരനായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക