നൂറ് ശതമാനം വാക്‌സിന്‍ നേട്ടവുമായി ഹിമാചല്‍ പ്രദേശ്

Published on 05 December, 2021
നൂറ് ശതമാനം വാക്‌സിന്‍ നേട്ടവുമായി ഹിമാചല്‍ പ്രദേശ്
ന്യൂഡല്‍ഹി; രാജ്യത്ത് നൂറ് ശതമാനം കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച ആദ്യ സംസ്ഥാനമായി ഹിമാചല്‍ പ്രദേശ്. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 53,86,393പേര്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 

ആഗസ്ത് അവസാനത്തോടെ അര്‍ഹരായ എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കിയ സംസ്ഥാനം ഹിമാചല്‍ പ്രദേശാണെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. കൊവിഡ് മുന്‍നിര പോരാളികളെ ആദരിക്കുന്നതിനായി ബിലാസ്പൂര്‍ എയിംസില്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക