ഒരു പാര്‍ട്ടിയിലും അംഗമല്ല; ദേശീയവാദികള്‍ക്ക് വേണ്ടി പ്രചാരണം നടത്തും: കങ്കണ

Published on 05 December, 2021
ഒരു പാര്‍ട്ടിയിലും അംഗമല്ല; ദേശീയവാദികള്‍ക്ക് വേണ്ടി പ്രചാരണം നടത്തും: കങ്കണ
മഥുര: താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും ദേശീയവാദികള്‍ക്കു വേണ്ടി പ്രചാരണം നടത്തുമെന്നും ബോളിവുഡ് നടി കങ്കണ റനൗട്ട്. ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കങ്കണ.

2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി പ്രചാരണം നടത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, താന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലെന്നും ദേശീയവാദികള്‍ക്കുവേണ്ടി പ്രചാരണം നടത്തുമെന്നും കങ്കണ മറുപടി നല്‍കി.

തന്റെ പ്രസ്താവനകള്‍ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആളുകള്‍ പറയുന്നുണ്ടെങ്കിലും സത്യസന്ധരും ധീരരും ദേശീയവാദികളുമായ ആളുകള്‍ക്ക് താന്‍ പറയുന്നത് ശരിയാണെന്ന് അറിയാമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക