ഒമൈക്രോണ്‍ ഭീതി മീററ്റില്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ 13 യാത്രക്കാരെ കാണാതായി

Published on 05 December, 2021
 ഒമൈക്രോണ്‍ ഭീതി മീററ്റില്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ 13 യാത്രക്കാരെ കാണാതായി


മീററ്റ്: ഒമിക്രോണ്‍ ഭീതിയ്ക്കിടെ യു.പിയിലെ മീററ്റില്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ 13 യാത്രക്കാരെ കാണാതായി.

വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ പരിശോധനയിലാണ് ഇത് തിരിച്ചറിഞ്ഞത്.

ഇവര്‍ തെറ്റായ മേല്‍വിലാസവും ഫോണ്‍ നമ്പറുമാണ് അധികൃതര്‍ക്ക് നല്‍കിയത്. ഇവരെ കണ്ടെത്താനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വിദേശത്ത് നിന്നെത്തിയ

297 യാത്രക്കാരില്‍ ഏഴ് പേര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവരാണെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ബംഗളൂരുവിലും വിദേശത്തുനിന്നെത്തിയ 10 യാത്രക്കാരെ കാണാതായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക