Image

ആശ്വാസം! കരയില്‍ തൊടാതെ ജവാദ് ചുഴലിക്കാറ്റ് പുരിയിലേക്ക്

Published on 05 December, 2021
ആശ്വാസം! കരയില്‍ തൊടാതെ ജവാദ് ചുഴലിക്കാറ്റ് പുരിയിലേക്ക്

പുരി, ഒറീസ : കരയില്‍ തൊടാതെ സമാന്തരമായി ജവാദ് ചുഴലിക്കാറ്റ് പുരിയിലേക്ക് .ഇന്നുച്ചക്കു ശേഷം കര തൊടുമെന്ന് പ്രതീക്ഷിക്കുന്നു. ആന്ധ്രാപ്രദേശ്,  തമിഴ്‌നാട്, ഒറീസ,ബംഗാള്‍, ആസാം സംസ്ഥാനങ്ങളില്‍  അതിതീവ്ര മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു 

ജവാദ് ചുഴലിക്കാറ്റ് ആഞ്ഞടിക്കാനുള്ള സാദ്ധ്യത മുന്നില്‍ കണ്ട് ആസാം  ബംഗാള്‍,  ഒഡിഷ,  ആന്ധ്രാപ്രദേശ്,  തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍.

ആന്ധ്രയില്‍ ശ്രീകാകുളം,  വിജയനഗരം,  വിശാഖപട്ടണം എന്നീ ജില്ലകളില്‍ നിന്നായി 54,008 പേരെ ഒഴിപ്പിച്ചു.

സ്‌കൂളുകളിലും കമ്മ്യൂണിറ്റി ഹാളുകളിലുമായി 197 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വിശാഖപട്ടണം മേഖാവൃതമാണെങ്കിലും മഴ അനുഭവപ്പെട്ടില്ല. ദേശീയ ദുരന്ത നിവാരണ സേനയെ നാല് സംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ട്. പുരിയില്‍ ഇന്നലെ ചെറിയ ചാറ്റല്‍മഴ അനുഭവപ്പെട്ടിരുന്നു. ഇതോടെ തീരപ്രദേശത്ത് നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇന്ന് വൈകുന്നേരത്തോടെ ജവാദ് പുരി തീരത്ത് എത്തുമെങ്കിലും ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചിരിക്കുന്നത്. ഒഡിഷയിലെ 19 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്നലെ അവധി നല്‍കിയിരുന്നു. ബംഗാളില്‍ കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. ഇത് നാളെ വരെ തുടര്‍ന്നേക്കും. ചുഴലിക്കാറ്റ് കണക്കിലെടുത്ത് രാജ്യത്ത് ഇന്നലെ 36 ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക