ഓസ്റ്റിൻ യാക്കോബായ ചർച്ച് സുവനീർ കിക്കോഫ് നടത്തി

ജിനു കുര്യൻ പാമ്പാടി Published on 06 December, 2021
ഓസ്റ്റിൻ യാക്കോബായ ചർച്ച്  സുവനീർ കിക്കോഫ് നടത്തി
ഓസ്റ്റിൻ ടെക്സാസ് : ഓസ്റ്റിനിലെ യാക്കോബായ സുറിയാനി വിശ്വാസികളുടെ ചിരകാലാഭിലാഷമായ  സ്വന്തം ദേവാലയം  പൂർത്തിയായി കൂദാശ ഏപ്രിൽ 22, 23 തീയതികളിൽ നടത്തുന്നതിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയുടെ ആശംസകളുടെ  കിക്ക് ഓഫ് സീനിയർ മെമ്പർ  ജോസഫ് മുത്തൂലത്തുനിന്നും   ആശംസ  തുക സ്വീകരിച്ചുകൊണ്ട്  ഇടവക വികാരി ഫാ. ഡോ. സാക് വർഗീസ്  നിർവഹിച്ചു 

ഓസ്റ്റിനിലെ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങളില്‍ എന്നും കൂടെ നിലകൊള്ളുന്ന സെബി പോൾ സ്കൈ ടവർ റിയാലിറ്റി, സാബു  ചെറിയാൻ ഇൻഡസ് റിയാലിറ്റി, മാത്യു ചാക്കോ സി പി എ എന്നിവരിൽ നിന്നും ഇടവകാംഗങ്ങളിൽനിന്നും  ആശംസ  തുക  സ്വീകരിച്ചു.  ഇടവകയ്ക്ക് വെളിയിൽനിന്നുള്ള  ആശംസ    തുകയായി  ഡാളസ് സെയിന്റ് ഇഗ്‌നേഷ്യസ് ഇടവകയിൽനിന്നുള്ള തോമസ് വർഗീസിന്റെ(ജോയ്) ചെക്ക് കൈമാറുകയുണ്ടായി .

അമേരിക്കയിലും കാനഡയിലുമായി  അതി ഭദ്രാസനത്തിന്റെ എല്ലാഭാഗത്തും വിതരണം ചെയ്യുന്ന 250-ല്‍ പരം വർണ പേജുള്ള ഈ സുവനീറിലേക്ക് പരസ്യങ്ങളും ആശംസകളും  നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടന്ന് അവ നല്‍കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി സാക് വർഗീസ് (832) 274-5831 സാം കോശി (917 ) 829-1030 എന്നിവരുമായി ബന്ധപെടുക

സുവനീർ കമ്മറ്റിക്കുവേണ്ടി ജിനു കുര്യൻ പാമ്പാടി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക