ഒമിക്രോണ്‍ ; കുട്ടികളുടെ വാക്‌സിനും മൂന്നാം ഡോസും സജീവ പരിഗണനയില്‍

ജോബിന്‍സ് Published on 06 December, 2021
ഒമിക്രോണ്‍ ; കുട്ടികളുടെ വാക്‌സിനും മൂന്നാം ഡോസും സജീവ പരിഗണനയില്‍
രാജ്യത്ത്  കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍  സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ചും ഒപ്പം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ചും വിദഗ്ദ സമിതി കൂടുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. 

രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഈ ആവശ്യം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ പരിഗണിച്ച ശേഷമാകും വിദഗ്ദ സമിതി സര്‍ക്കാരിന് അന്തിമ ശുപാര്‍ശ നല്‍കുക . ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. 

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനകം തന്നെ ബൂസ്റ്റര്‍ ഡോസ് വാക്‌സിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട് . ഇത് സംബന്ധിച്ചും ഉടന്‍ തീരുമാനമുണ്ടാകും. രാജ്യത്ത് പലയിടങ്ങളിലും ഒമിക്രോണ്‍ കൂടുതല്‍ പേരിലേയ്ക്ക് പടര്‍ന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് ആശങ്ക നിലവിലുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക