കൊച്ചിയില്‍ യുവതിയെ തടവില്‍ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി

ജോബിന്‍സ് Published on 06 December, 2021
കൊച്ചിയില്‍ യുവതിയെ തടവില്‍ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി
കൊച്ചിയില്‍ നിന്നും ഞെട്ടിക്കുന്ന മറ്റൊരു ബലാത്സംഗ വാര്‍ത്ത കൂടി പുറത്തുവരുന്നു. യുവതിയെ രണ്ട് ദിവസത്തോളം ഒരു ഫ്‌ളാറ്റില്‍ തടവില്‍ പാര്‍പ്പിച്ച് കൂട്ട ബലാത്സംഘത്തിനിരയാക്കിയതായാണ് പരാതി. കാക്കനാട്ടാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

27കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നത്. കൊച്ചി സ്വദേശികളായ അജ്മല്‍, സലീം, ഷമീര്‍, ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. യുവതിയുടെ ചിത്രങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. 

യുവതിയെ ലഹരിമരുന്ന് നല്‍കിയശേഷമാണ് ഫ്‌ളാറ്റിനുള്ളില്‍ തടവില്‍ വച്ചത്. സംഭവത്തിലെ മയക്കുമരുന്നിടപാട് സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഇടപെട്ടിട്ടുണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക