ആ തെറികള്‍ പുതുതായി കണ്ടുപിടിച്ചതല്ലെന്ന് ചെമ്പന്‍ വിനോദ്

ജോബിന്‍സ് Published on 06 December, 2021
ആ തെറികള്‍ പുതുതായി കണ്ടുപിടിച്ചതല്ലെന്ന് ചെമ്പന്‍ വിനോദ്
ചുരുളി സിനിമയിലെ തെറികള്‍ പുതുതായി ഞങ്ങള്‍ കണ്ടുപിടിച്ചതല്ലെന്ന്
ചെമ്പന്‍ വിനോദ്. തെറിയാണെന്ന് മനസിലാക്കി ആ ഭാഗം മാത്രം മുറിച്ചെടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നവരോടാണ് ചെമ്പന്‍ വിനോദിന്റെ മറുപടി.

ചുരുളി എന്ന ലിജോ ജോസ് സിനിമ ഉയര്‍ത്തിവിട്ട ചര്‍ച്ചകള്‍ക്ക് ഇനിയും നിറം മങ്ങിയിട്ടില്ല. ഇപ്പോഴിതാ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടന്‍ ചെമ്പന്‍ വിനോദ്. ചുരുളിയിലെ തെറികള്‍ സംബന്ധിച്ചുള്ള വിവാദങ്ങളെല്ലാം വായിച്ചിരുന്നുവെന്നും ഒടിടി പ്ലാറ്റ്ഫോമില്‍ സെന്‍സറിങ് ഇല്ലാത്തകൊണ്ടാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടി മാത്രമുള്ള സിനിമയാണെന്ന് എഴുതി കാണിച്ച ശേഷം സിനിമ പ്രദര്‍ശിപ്പിച്ചതെന്നും ചെമ്പന്‍ വിനോദ് പറയുന്നു.

സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയിലെ തെറി സംഭാഷണങ്ങളെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചയാളാണ് ചെമ്പന്‍ വിനോദ്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക