മന്ത്രി എ.കെ. ശശീന്ദ്രന് വീഴ്ചയില്‍ പരിക്ക്

ജോബിന്‍സ് Published on 08 December, 2021
മന്ത്രി എ.കെ. ശശീന്ദ്രന് വീഴ്ചയില്‍ പരിക്ക്
സംസ്ഥാന വനം വകുപ്പ് മന്ത്രിയും എന്‍സിപി നേതാവുമായ എ.കെ ശശീന്ദ്രന് പരിക്ക് . വീഴ്ചയിലാണ് പരിക്കേറ്റത്. ഡല്‍ഹി കേരളാ ഹൗസിലാണ് സംഭവം. ഇവിടെ തെന്നിവീഴുകയായിരുന്നു. പടി കയറുന്നതിനിടെ കാലിടറുകയും താഴേയ്ക്ക് വീഴുകയുമായിരുന്നു. 

കൈവിരലുകള്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. എന്‍സിപി യോഗത്തിനായായിരുന്നു മന്ത്രി ഡല്‍ഹിയിലെത്തിയത്. പരിക്കേറ്റതിനെ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കാതെ കേരളത്തിലേയ്ക്ക് മടങ്ങി. ആശുപത്രിയിലെത്തി പ്രാഥമീക ശുശ്രൂഷയ്ക്ക് ശേഷമാണ് മന്ത്രി മടങ്ങിയത്. 

മന്ത്രിക്ക് രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക