'മരയ്ക്കാര്‍' സക്‌സസ് ടീസര്‍ പുറത്തിറങ്ങി

ജോബിന്‍സ് Published on 08 December, 2021
'മരയ്ക്കാര്‍' സക്‌സസ് ടീസര്‍ പുറത്തിറങ്ങി
പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന 'മരക്കാര്‍ ചിത്രത്തിന്റെ സക്‌സസ് ടീസര്‍ പുറത്തു വന്നു. ചിത്രം തീയേറ്ററിലെത്തി അഞ്ചാം ദിവസമാണ് അടുത്ത ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മോഹന്‍ലാലും പ്രണവും നെടുമുടി വേണുവുമാണ് നിറഞ്ഞു നില്‍ക്കുന്നത്.

ചിത്രത്തിനെതിരെ ഡീഗ്രേഡിംഗ് നടക്കുമ്പോഴും ആരാധകരില്‍ നിന്നും മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. 'ചുറ്റുപാടുകള്‍ക്ക് അടിമകളാണ് മനുഷ്യന്മാര്‍...നിങ്ങളും ഞാനുമൊക്കെ' എന്ന മോഹന്‍ലാലിന്റെ ഡയലോഗോടെയാണ് ടീസര്‍ അവസാനിക്കുന്നത്.

അതേസമയം, റിലീസ് ചെയ്ത ആദ്യ ദിനം തന്നെ റെക്കോര്‍ഡ് കളക്ഷന്‍ ആണ് ഈ ചിത്രം നേടി എടുത്തത്. കേരളത്തില്‍ നിന്ന് ആദ്യ ദിനം മരക്കാര്‍ നേടിയെടുത്തത് ആറു കോടി എഴുപതു ലക്ഷത്തോളം രൂപയാണ്. ഈ വര്‍ഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണ് അത്. കുറുപ്പ് നേടിയ നാലു കോടി എഴുപതു ലക്ഷം എന്ന റെക്കോര്‍ഡ് ആണ് മരക്കാര്‍ ഇവിടെ തകര്‍ത്തത്.

 ഓള്‍ ടൈം കേരളാ ടോപ് ഓപ്പണിങ് കളക്ഷന്‍ ലിസ്റ്റ് നോക്കിയാല്‍ ഒടിയന്‍ എന്ന ചിത്രത്തിന്റെ തൊട്ടു പുറകില്‍ രണ്ടാം സ്ഥാനം നേടിയ മരക്കാര്‍, ലൂസിഫറിനെ ആണ് മറികടന്നത്. ഏഴു കോടി ഇരുപതു ലക്ഷം നേടിയ ഒടിയന്‍ ഒന്നാമതുള്ളപ്പോള്‍ ആറു കോടി എഴുപതു ലക്ഷത്തിനു മുകളില്‍ നേടി മരക്കാര്‍ രണ്ടാമതും ആറു കോടി അറുപതു ലക്ഷത്തോളം നേടി ലൂസിഫര്‍ ഇപ്പോള്‍ മൂന്നാമതും ആണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക