തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം

Published on 08 December, 2021
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം
തിരുവനന്തപുരം: 32 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. 32 ല്‍ 16 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു.

യുഡിഎഫ്-13, ബിജെപി-1, വിമതന്‍-1. 

കൊച്ചി, തിരുവനന്തപുരം കോര്‍പറേഷന്‍ ഡിവിഷനുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. പിറവത്ത് നഗരസഭാ ഭരണവും നിലനിര്‍ത്തി. അരൂര്‍, നന്മണ്ട, ശ്രീകൃഷ്പുരം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും എല്‍ഡിഎഫിനാണ്.

ഇരിങ്ങാലക്കുട നഗരസഭയും കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തും യുഡിഎഫ് നിലനിര്‍ത്തി. രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തു. കാഞ്ഞങ്ങാട് നഗരസഭയിലും യുഡിഎഫ് ജയിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറ വടക്ക് വാര്‍ഡില്‍ ബിജെപി ഒരു വോട്ടിന് ജയിച്ചു. പാലക്കാട് എരിമയൂരില്‍ ജയം എല്‍ഡിഎഫ് വിമതന്.

ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 32 വാര്‍ഡുകളിലായി 75.06 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക