ഹെലികോപ്ടര്‍ അപകടത്ത സമയത്തെ വീഡിയോ പുറത്ത്

ജോബിന്‍സ് Published on 09 December, 2021
ഹെലികോപ്ടര്‍ അപകടത്ത സമയത്തെ വീഡിയോ പുറത്ത്
തമിഴ്‌നാട് കൂനൂരില്‍ ഇന്ത്യയുടെ സംയുക്ത സൈനീക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും മറ്റ് 11 പേരും മരിക്കാനിടയായ ഹെലികോപ്ടര്‍ അവകടത്തിന് തൊട്ടുമുമ്പ് ആരോ പകര്‍ത്തിയ വീഡിയോയുടെ ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍ ഹെലികോപ്ടര്‍ മേഘങ്ങള്‍ക്കുള്ളിലേയ്ക്ക് മറയുന്നത് വ്യക്തമായി കാണാം. 

ഒപ്പം ഇതുവഴിയുള്ള മീറ്റര്‍ ഗേജില്‍ കൂടി നടന്നുപോകുന്ന ആളുകളുടെ ദൃശ്യങ്ങളാണ് ഉള്ളത്. ഹെലികോപ്ടര്‍ മേഘങ്ങള്‍ക്കിടയിലേയ്ക്ക് മറഞ്ഞ ഉടന്‍ വലിയ ശബ്ദം കേള്‍ക്കുന്നുണ്ട്. എന്തുപറ്റി ഹെലികോപ്ടര്‍ തകര്‍ന്നതാണോ എന്ന് ഇവരില്‍ ചിലര്‍ ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക