സംയുക്തസേനാ സംഘം അന്വേഷിക്കുമെന്ന് പാര്‍ലമെന്റില്‍ രാജ്‌നാഥ്‌സിംഗ്

ജോബിന്‍സ് Published on 09 December, 2021
സംയുക്തസേനാ സംഘം അന്വേഷിക്കുമെന്ന് പാര്‍ലമെന്റില്‍ രാജ്‌നാഥ്‌സിംഗ്
സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ ജീവന്‍ നഷ്ടമായ ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച് സംയുക്ത സേനാസംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഹെലികോപ്റ്ററുമായി ഉച്ചയ്ക്ക് 12.08ന് ആശയവിനിമയം നഷ്ടമായെന്നും 11.48ന് സൂലൂരില്‍ നിന്ന് പുറപ്പെട്ട കോപ്റ്റര്‍ 12.15ന് വെല്ലിങ്ടണില്‍ എത്തേണ്ടതായിരുന്നെന്നും പ്രതിരോധമന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

അപകടത്തില്‍ മരിച്ച എല്ലാവരുടെയും മൃതദേഹം ഡല്‍ഹിയിലെത്തിക്കും. ജനറല്‍ റാവത്ത് അസാധാരണ ധീരതയോടെ രാജ്യത്തെ സേവിച്ചുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു. സ്പീക്കര്‍ ഓം ബിര്‍ള സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിനെ അനുസ്മരിച്ചു. അപകടത്തില്‍ മരിച്ച എല്ലാവര്‍ക്കും സ്പീക്കര്‍ ആദരം അര്‍പ്പിച്ചു.

അതേസമയം, ഊട്ടി വെല്ലിഗ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററില്‍ പൊതുദര്‍ശനം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന കേന്ദ്ര മന്ത്രിമാരുമായി പാര്‍ലമെന്റില്‍ കൂടിക്കാഴ്ച നടത്തും. അമിത് ഷാ, രാജ്നാഥ് സിംഗ്, പ്രഹ്‌ളാദ് ജോഷി, നിര്‍മ്മല സീതാരാമന്‍, അനുരാഗ് സിംഗ് ഠാക്കൂര്‍ എന്നിവര്‍ പങ്കെടുക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക