Image

ഹെഡ്ജ് ക്ലബിന്റെ 'ഫാമിലി നൈറ്റ്' അവിസ്മരണീയമായ അനുഭവമായി 

Published on 16 December, 2021
ഹെഡ്ജ് ക്ലബിന്റെ 'ഫാമിലി നൈറ്റ്' അവിസ്മരണീയമായ അനുഭവമായി 

ന്യു യോർക്ക്: ഹെഡ്ജ് ക്ലബിന്റെ കുടുംബസമാഗമമായ 'ഫാമിലി നൈറ്റ്' ഡിസംബർ 11 ന് കൊട്ടീലിയൻ   ബാങ്ക്വെറ്റ് ഹാളിൽ വച്ച് നടന്നു. 200-ൽ  പരം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. മിനോസ് എബ്രഹാം ആയിരുന്നു ചടങ്ങിൽ എംസി. ബിജു ചാക്കോ സ്വാഗതപ്രസംഗം നടത്തി. സെനറ്റർ കെവിൻ തോമസ് ആയിരുന്നു മുഖ്യാതിഥി 

വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടി. ജെൻസൺ കുര്യാക്കോസ്, സജിത്ത് മൂലയിൽ, അപർണ ഷിബു, ആർച്ച മൂലയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളഹൃദ്യമായി.  ജിത്തുവിന്റെയും സംഘത്തിന്റെയും (ട്രൈസ്റ്റേറ്റ് ഡാൻസ് കമ്പനി) നൃത്തവും ഉൾപ്പെടെ വിവിധ കലാപരിപാടികൾ ഫാമിലി നൈറ്റിൽ  അവിസ്മരണീയമായ അനുഭവം സമ്മാനിച്ചു.

ആശംസകളുമായി ഒട്ടേറെ പേര് എത്തി. ഷിബു (ആർ /ടി പ്രൊഡക്ഷൻ), അജയ് ഘോഷ് (യു എൻ എൻ) , കുഞ്ഞു മാലിയിൽ, അജിത് എബ്രഹാം, രാജൻ മിത്രാസ്, സുനിൽ ട്രൈസ്റ്റാർ, പോൾ കറുകപ്പള്ളിൽ, ജിൻസ്മോൻ സക്കറിയ (ജയ് ഹിന്ദ്), ഹൂസ്റ്റണിൽ നിന്ന് എത്തിയ ഡോ. ഫ്രീമു വർഗീസ് (ഫ്രീഡിയ), ജിജു കുളങ്ങര/റിനു,  ഡോ.  ദേവി നമ്പ്യാപറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. 

ഹെഡ്ജ് സജി നന്ദി പ്രകാശനം നടത്തി.


.
റാഫിൾ ടിക്കറ്റിന്റെ ഒന്നാം സമ്മാനാം  ബിനി കോശിക്ക് ലഭിച്ചു. ജെസ്ലിൻ എബ്രഹാമിനു  ഐപാഡ് സമ്മാനാമായി ലഭിച്ചു.

ഇവന്റ് ക്യാറ്റ്സ് , ടോസിൻ, സണ്ണി, സജി, സൈഫി, ജൂലിയ ഡിജിറ്റൽ ബിനു എന്നിവരാണ് ഫാമിലി നൈറ്റ് മികച്ച രീതിയിൽ അണിയിച്ചൊരുക്കിയത്.

ഒക്ടോബറിലാണ് ഹെഡ്ജ് ക്ലബ് സ്ഥാപിതമായത്.

ഹെഡ്ജ് ക്ലബിന്റെ 'ഫാമിലി നൈറ്റ്' അവിസ്മരണീയമായ അനുഭവമായി ഹെഡ്ജ് ക്ലബിന്റെ 'ഫാമിലി നൈറ്റ്' അവിസ്മരണീയമായ അനുഭവമായി ഹെഡ്ജ് ക്ലബിന്റെ 'ഫാമിലി നൈറ്റ്' അവിസ്മരണീയമായ അനുഭവമായി ഹെഡ്ജ് ക്ലബിന്റെ 'ഫാമിലി നൈറ്റ്' അവിസ്മരണീയമായ അനുഭവമായി ഹെഡ്ജ് ക്ലബിന്റെ 'ഫാമിലി നൈറ്റ്' അവിസ്മരണീയമായ അനുഭവമായി ഹെഡ്ജ് ക്ലബിന്റെ 'ഫാമിലി നൈറ്റ്' അവിസ്മരണീയമായ അനുഭവമായി ഹെഡ്ജ് ക്ലബിന്റെ 'ഫാമിലി നൈറ്റ്' അവിസ്മരണീയമായ അനുഭവമായി ഹെഡ്ജ് ക്ലബിന്റെ 'ഫാമിലി നൈറ്റ്' അവിസ്മരണീയമായ അനുഭവമായി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക