പരസ്പരം പകുക്കുമ്പോൾ (കവിത: പോൾ കുഞ്ഞമ്മ ചാക്കോ )

Published on 10 January, 2022
പരസ്പരം പകുക്കുമ്പോൾ (കവിത: പോൾ കുഞ്ഞമ്മ ചാക്കോ )

ഉലയിൽ പഴുപ്പിച്ചു ...
പരുവപെടുത്തിയ ഹൃദയം തരാം
ഞാനെന്ന ഭാരത്തിൻ..
പാതി നീ പേറുമെങ്കിൽ.

തൊണ്ണയിൽ മുട്ടി പോയ
ബാക്കി നിലവിളി,
നീയി വിരൽതുമ്പിൽ.
ഇറുകെ പിടിച്ചാൽ..
പാട്ടാക്കി മാറ്റാം.

വറ്റാത്ത പ്രണയത്തിന്റെ..
ഉറവയിലേക്കുള്ള തീർത്ഥാടനം...
ഒറ്റയ്ക്ക് വയ്യ.
നീ കൂടി വേണം...
എല്ലാറ്റിനും.

പാതി ഞാൻ, ബാക്കി നീ..
രാവിന്റെ ഇലയിൽ
പരസ്പരം പകുക്കുമ്പോൾ..
നിലാവ് കാണാതെ...
തമ്മിൽ മറയ്ക്കാം.

ഒരു വാക്ക്...
അത് മാത്രം മതി... -
എൻ ജന്മം കപ്പം തരാം. 
വേർപെടില്ലെന്ന, പെണ്ണിന്റെ...
നേരിന്റെ വാക്ക്...

                                    പോൾ കുഞ്ഞമ്മ ചാക്കോ
(തേപ്പ് കിട്ടുമ്പോൾ, മാത്രം കവിയാകുന്നവൻ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക