കൊറോണയ്‌ക്ക് പിന്നാലെ ന്യുമോണിയയും; ലത മങ്കേഷ്‌കറെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 11 January, 2022
കൊറോണയ്‌ക്ക് പിന്നാലെ ന്യുമോണിയയും; ലത മങ്കേഷ്‌കറെ   ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് കൊറോണയ്‌ക്ക് പിന്നാലെ ന്യുമോണിയയും. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെയാണ് ലത മങ്കേഷ്‌കറെ ആശുപത്രിയിലേക്ക് മാറ്റിയത്. 92 വയസാണ് ലത മങ്കേഷ്‌കര്‍ക്ക്.

കൊറോണാനന്തര ന്യുമോണിയ ബാധയാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. മുന്‍കരുതല്‍ എന്ന നിലയ്‌ക്കാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ ഐസിയുവിലാണ്. ഡോ. പ്രതീത് സംദാനിയുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധിക്കുന്നത്. ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

2019 നവംബര്‍ 11 നും ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് ലത മങ്കേഷ്‌കറെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നെഞ്ചിലെ അണുബാധ ഉള്‍പ്പെടെയാണ് അന്ന് വെല്ലുവിളിയായത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക