സ്വര്‍ണ്ണത്തിന്റെ വില വീണ്ടും വര്‍ധിച്ചു; പവന് 17,400 രൂപ
Published on 25 July, 2011
കൊച്ചി: സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു. പവന് ഇന്നത്തെ വില 17,400 ആണ്. ഇന്ന്
പവന് 120 രൂപ വര്‍ധിച്ചിരുന്നു. ഗ്രാമിന് 2175 രൂപയാണ് ആഭ്യന്തര വിപണിയിലെ ഇന്നത്തെ
വില. ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 12.98 ഡോളര്‍ വര്‍ധനയോടെ 1614.48 ഡോളര്‍ നിരക്കിലാണ്
വ്യാപാരം തുടരുന്നത്. സ്വര്‍ണത്തിന്റെ ആഗോളാവശ്യവും 2010ല്‍ കഴിഞ്ഞ 10 വര്‍ഷങ്ങളിലെ
ഏറ്റവും ഉയര്‍ന്ന തോതിലെത്തിയിരുന്നു. 2009 നെ അപേക്ഷിച്ച് ഇത് ഒന്‍പതു ശതമാനം കൂടി
3812.2 ടണ്ണിലെത്തി. ഇന്ത്യയിലും ചൈനയിലും ആഭരണങ്ങള്‍ക്ക് ആവശ്യം കൂടിയതാണത്രേ
ഇതിനു മുഖ്യകാരണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല