ബ്രോ ഡാഡി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി

Published on 12 January, 2022
 ബ്രോ ഡാഡി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി


ലൂസിഫറിനു ശേഷമോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ്‌ സുകുമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ
ചിത്രമായ ബ്രോ ഡാഡി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും
അദ്ദേഹത്തിന്റെ മകന്‍ ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും എത്തുന്നു. മീനയാണ്‌ മോഹന്‍ലാലിന്റെ
ഭാര്യയായി എത്തുന്നത്‌. ലാലിന്റെ നര്‍മ്മരംഗങ്ങളാണ്‌ ട്രെയിലറിന്റെ മുഖ്യ ആകര്‍ണം.


ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ലാലു അലക്‌സ്‌, ജാഫര്‍ ഇടുക്കി, ജഗദീഷ്‌, കല്യാണി പ്രിയദര്‍ശന്‍, നിഖില
വിമല്‍, കനിഹ, കാവ്യ.എം.ഷെട്ടി, മല്ലിക സുകുമാരന്‍ എന്നിവരാണ്‌ താരങ്ങള്‍. ചിത്രം ജനുവരി 26ന്‌
ഹോട്ട്‌സ്‌റ്‌റാറിലൂടെ റിലീസ്‌ ചെയ്യും.

 

9 വീടുകള്‍ക്ക്‌ ശൗചാലയങ്ങള്‍; ധനസഹായം നല്‍കി നടന്‍ കൃഷ്‌ണ കുമാറിന്റെ മക്കള്‍


ശൗചാലയങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന 9 കുടുംബങ്ങള്‍ക്ക്‌ ധനസഹായവുമായി നടനും ബി.ജെ.പി നേതാവുമായ
കൃഷ്‌ണ കുമാര്‍. മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരുടെ അഹാദഷിക ഫൗണ്ടേഷന്‍' വഴിയാണ്‌ ധനസഹായം
നല്‍കിയത്‌. അമ്മു കെയര്‍' എന്ന സന്നദ്ധ സംഘടനയ്‌ക്കൊപ്പം ചേര്‍ന്നാണ്‌ ഇവരുടെ പ്രവര്‍ത്തനം.


കൃഷ്‌ണകുമാറിന്റെ വാക്കുകള്‍ കേള്‍ക്കാം.


പത്രവാര്‍ത്തയെ തുടര്‍ന്ന്‌ കഴിഞ്ഞയാഴ്‌ച വിതുരയിലെ വലിയകാല സെറ്റില്‍മെന്റ്‌ സന്ദര്‍ശിച്ചപ്പോള്‍ 32വീടുകളില്‍ 9 വീടുകള്‍ക്ക്‌ മാത്രമേ ശൗചാലയമുള്ളൂ. ബാക്കി ബുദ്ധിമുട്ടനുഭവിക്കുന്ന വീടുകളില്‍ 9 വീടുകളെ
തിരഞ്ഞെടുത്തു. അവരുടെ പ്രശ്‌നങ്ങള്‍ എങ്ങനെയെങ്കിലും പരിഹരിക്കണമെന്ന്‌ തോന്നി. വീട്ടില്‍ വന്ന്‌
ഭാര്യസിന്ധുവിനോടും മക്കളോടും കാര്യം പറഞ്ഞു. അപ്പോള്‍ അവര്‍ ഈയിടെ ആരംഭിച്ച അഹാദിഷ്‌ക ഫൗണ്ടേഷന്‍'
ചാരിറ്റബില്‍ കമ്പനിയുടെ സഹായത്തോടെ അത്‌ നിര്‍മ്മിക്കുമെന്ന്‌ പറഞ്ഞു. പിന്നെ ഞാന്‌ വിളിച്ചത്‌ സുഹൃത്തും
മനുഷ്യ സ്‌നേഹിയുമായ മോഹന്‍ജിയെ ആണ്‌. അദ്ദേഹത്തോടും കാര്യം പറഞ്ഞപ്പോള്‍ വളരെ സന്തോഷത്തോടെ അമ്മു
കെയര്‍' എന്ന അവരുടെ സ്ഥാപനവും ഇതില്‍ പങ്കാളികളാകുമെന്ന്‌ പറഞ്ഞു.
അഹാദിഷിക' ഫൗണ്ടേഷനും അമ്മു കെയറും ' ചേര്‍ന്നുള്ള ആദ്യ പ്രോജക്‌ടായി വിതുര വലിയകാല സെറ്റില്‍മെന്റിലെ ശൗചാലയങ്ങളില്ലാത്ത 9 വീടുകള്‍ക്കുള്ള ധനസഹായത്തിന്റെ അഡ്വാന്‍സ്‌ തുക സേവാബാരതി
വനസംയോജകനും സുഹൃത്തുമായ വിനു കുമാറിനെ കൈമാറി. എത്രയും വേഗത്തില്‍ 9 വീടുകള്‍ക്കും
ശൗചാലയം നിര്‍മ്മിച്ചു കൊടുക്കണം എന്നാണ്‌ ആഗ്രഹം. അമ്മു കെയറിന്റെ കേരള ചുമതലയുള്ള ശ്രീമതി സുര്യ
സുജന്‌ പ്രത്യേക നന്ദി.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക