'ഡ്രൈവിങ് ലൈസന്‍സി'ന്റെ ഹിന്ദി റീമേയ്ക്ക്;'സെല്‍ഫിക്ക്' തുടക്കം

Published on 12 January, 2022
 'ഡ്രൈവിങ് ലൈസന്‍സി'ന്റെ ഹിന്ദി റീമേയ്ക്ക്;'സെല്‍ഫിക്ക്' തുടക്കം

പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ഡ്രൈവിങ് ലൈസന്‍സ് ഹിന്ദി റീമേക്കിന്റെ ചിത്രീകരണം തുടങ്ങുന്നു. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് റീമേയ്ക്കില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുക. സെല്‍ഫി എന്നാണ് ഹിന്ദിയില്‍ ചിത്രത്തിന്റെ പേര്.

പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരജിന്റെ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയും അഭിനയിക്കും. രാജ് മെഹ്തയുടെ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഹിന്ദിയിലേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങുകയാണ. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറും മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ബോളിവുഡിന് ചേര്‍ന്ന മാറ്റങ്ങളോടെയാകും റിമേയ്ക്ക് എത്തുക. 
            

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക