വെളിച്ചം (കവിത: അമ്മു സഖറിയ)

Published on 13 January, 2022
 വെളിച്ചം (കവിത: അമ്മു സഖറിയ)

പകലിന്റെ പടികടന്നു പോകുമാ വെളിച്ചം
ഇരുട്ടിന്റെ മനസ്സും കടന്ന്
ഏവിടെയോ പോയ് മറഞ്ഞിടുന്നു
തിരികെ വരാതിരിക്കുവാനാകുമോ
വീണ്ടുമാ  വെളിച്ചത്തിന്-
മലമുകളിൽ നിന്നൊ
ഓർമ്മ തൻ പച്ചപ്പിൽ നിന്നൊ
 വീണ്ടും ഓടിയെത്തുമാ വെളിച്ചം
അകന്നു പോയൊരാ ഹ്രദയ തുടിപ്പിലേക്ക്
മൗനമുദ്രിതമാം സ്നേഹാധരങ്ങളിലേക്ക്
ഒരു പനിനീർ പൂവിതൾ പോലെ
അടർന്നു വീഴും ആ വെളിച്ചം
പകൽ എന്ന ആ വെളിച്ചം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക