'മേപ്പടിയാന്‍' നാളെ തിയേറ്ററുകളിലേക്ക്

Published on 13 January, 2022
 'മേപ്പടിയാന്‍' നാളെ തിയേറ്ററുകളിലേക്ക്

ഉണ്ണി മുകുന്ദന്‍ നായകാനാകുന്ന ‘മേപ്പടിയാന്‍’ നാളെ തിയേറ്ററുകളിലെത്തും. ഈരാറ്റുപേട്ടയിലെ ജയകൃഷ്ണന്‍ എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മേപ്പടിയാന്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ്.

മേപ്പടിയാനായി 20 കിലോയിലധികം ഭാരം വര്‍ദ്ധിപ്പിച്ചത് ശ്രദ്ധ നേടിയിരുന്നു. സിനിമ പൂര്‍ത്തിയായതോടെ 93 കിലോ ഭാരത്തില്‍ നിന്നും താരം 77 കിലോ എത്തി ഫിറ്റ്‌നെസ് വീണ്ടെടുത്തിരുന്നു. ഫാമിലി എന്റര്‍ടെയ്നറായി ഒരുക്കിയിരിക്കുന്ന മേപ്പടിയാനില്‍ അഞ്ജു കുര്യന്‍ നായികയാവുന്നു.

ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോര്‍ഡി പൂഞ്ഞാര്‍, നിഷ സാരംഗ്, പൗളി വത്സന്‍, മനോഹരിയമ്മ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക