ഫ്രാങ്കോ കേസ് ; വിധി ആശ്ചര്യാജനകം ; അപ്പീല്‍ പോകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

ജോബിന്‍സ് Published on 14 January, 2022
ഫ്രാങ്കോ കേസ് ; വിധി ആശ്ചര്യാജനകം ; അപ്പീല്‍ പോകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി ആഷ്ചര്യാജനകമാണെന്ന്  കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോട്ടയം മുന്‍ എസ് പി ഹരിശങ്കര്‍. ഒരിക്കലും അംഗീകരിക്കാനാവാത്ത വിധിയാണ് കോടതിയില്‍ നിന്നുണ്ടായതെന്നും അപ്പീല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സഭക്കുള്ളില്‍ വിഷയം തീര്‍ക്കാന്‍ ശ്രമിച്ചതിനാലാണ് സമയ താമസവുമുണ്ടായത്. താന്‍  ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയില്‍ നിന്നാണ് ഇര ബിഷപ്പിനെതിരെ മൊഴി നല്‍കിയതെന്നും അതിനെ കോടതി വിശ്വാസത്തിലെടുക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കൃത്യമായ മെഡിക്കല്‍ തെളിവുകളടക്കമുള്ള ഒരു റേപ്പ് കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടി അംഗീകരിക്കാനാകില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ ആദ്യ പ്രതികരണം. ഈ കേസില്‍ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ താമസമുണ്ടായി എന്നത് മാത്രമാണ് തിരിച്ചടിയായുണ്ടായത്. ഹരിശങ്കര്‍ പറഞ്ഞു.

 സര്‍ക്കാരുമായി ആലോചിച്ച് അപ്പീല്‍ പോകുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക