വിധിക്ക് പിന്നാലെ കുര്‍ബാന അര്‍പ്പിച്ചും ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞും ബിഷപ്പ് ഫ്രാങ്കോ

ജോബിന്‍സ് Published on 14 January, 2022
വിധിക്ക് പിന്നാലെ കുര്‍ബാന അര്‍പ്പിച്ചും ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞും ബിഷപ്പ് ഫ്രാങ്കോ

കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്നും താന്നെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി കേട്ടശേഷം അഭിഭാഷകരെ കെട്ടിപ്പിടിച്ചു കരഞ്ഞ ശേഷം ദൈവത്തിന് നന്ദി എന്നു പറഞ്ഞു കൊണ്ടാണ്  ബിഷപ്പ് ഫ്രാങ്കോ പുറത്തേയ്ക്ക് വന്നത്. പ്രെയ്‌സ് ദി ലോര്‍ഡ് എന്നു മാത്രമായിരുന്നു അപ്പോള്‍ പ്രതികരിച്ചത്. 

ബിഷപ്പ് ഫ്രാങ്കോ നേരെ പോയത് കോട്ടയത്തെ ഒരു ധ്യാനകേന്ദ്രത്തിലേയ്ക്കായിരുന്നു. ഇവിടെയാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പുറത്ത് വന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യത്തെ 
സ്നേഹിക്കുന്നവരും, സത്യത്തിന് വേണ്ടി നില്‍ക്കുന്നവരും എപ്പോഴും തന്നോടൊപ്പം ഉണ്ടായിരുന്നു. ഫലം ഉള്ള മരത്തില്‍ കല്ലെറിയും. അതില്‍ അഭിമാനമേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

ദൈവത്തിന്റെ കോടതിയിലുള്ള വിധി ഭൂമിയിലെ കോടതിയില്‍ വരട്ടെയെന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ദൈവം ഉണ്ടെന്നും, ദൈവത്തിന്റെ ശക്തി എന്താണെന്നും ലോകത്തിന് കാണിച്ചു കൊടുക്കാനുള്ള ഒരു മിഷനറിയാണ് താനെന്നും അതിന് ദൈവം അവസരം തന്നുവെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക