'ആറ് വയസുള്ളപ്പോള്‍ എന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു; എന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകന്‍' ഇമ്രാനെ കുറിച്ച് ജൂഹി ചൗള

ജോബിന്‍സ് Published on 14 January, 2022
'ആറ് വയസുള്ളപ്പോള്‍ എന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു; എന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകന്‍' ഇമ്രാനെ കുറിച്ച് ജൂഹി ചൗള

ആറാം വയസില്‍ തന്നോട് വിവാഹാഭ്യര്‍ത്ഥ നടത്തിയ താരമാണ് ഇമ്രാന്‍ ഖാന്‍ എന്ന് ജൂഹി ചൗള. ഇമ്രാന്റെ പിറന്നാള്‍ ദിനത്തില്‍ ജൂഹി ചൗള പങ്കുവച്ച പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്തെ ഇമ്രാന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് ജൂഹി ചൗളയുടെ കുറിപ്പ്.

'ഇമ്രാന്‍ 6 വയസ്സുള്ളപ്പോള്‍ എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രണയിതാവിന് ജന്മദിനാശംസകള്‍. നിനക്കായി 100 മരങ്ങള്‍ നടുന്നു'' എന്നാണ് ജൂഹി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. താരത്തിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഖയാമത്ത് സേ ഖയാമത്ത് തക്, ജോ ജീതാ വോഹി സിക്കന്ദര്‍ എന്നീ ചിത്രങ്ങളില്‍ ആമിര്‍ ഖാന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ഇമ്രാന്‍ ഖാന്‍ ആയിരുന്നു. ഖയാമത്ത് സേ ഖയാമത്ത് തക് എന്ന ചിത്രത്തില്‍ ജൂഹിയും അഭിനയിച്ചിരുന്നു. ആമിര്‍ ഖാന്റെ സഹോദരി നുഷാത്ത് ഖാന്റെ മകന്‍ കൂടിയാണ് ഇമ്രാന്‍.

ജാനേ തു യാ ജാനേ നാ എന്ന ചിത്രത്തിലൂടെയാണ് ഇമ്രാന്‍ നായകനായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2015ല്‍ പുറത്തിറങ്ങിയ കട്ടി ബട്ടി എന്ന ചിത്രത്തിലാണ് ഇമ്രാന്‍ ഖാന്‍ അവസാനമായി അഭിനയിച്ചത്. 'മിഷന്‍ മാര്‍സ്: കീപ്പ് വോക്കിംഗ് ഇന്ത്യ' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക