ചെക്ക് കേസില്‍ അറസ്റ്റു വാറന്റ്; പഞ്ചായത്ത് പ്രസിഡന്റ് ഒളിവില്‍

Published on 14 January, 2022
 ചെക്ക് കേസില്‍ അറസ്റ്റു വാറന്റ്; പഞ്ചായത്ത് പ്രസിഡന്റ് ഒളിവില്‍

മംഗളൂരു ; ചെക്ക് കേസില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അറസ്റ്റ് വാറന്റ്. ഇതോടെ പഞ്ചായത്തു പ്രസിഡന്റ് ഒളിവില്‍ പോയി. മംഗളൂരു കൊണാജെ പഞ്ചായത്തു പ്രസിഡന്റ് ചഞ്ചലാക്ഷിയാണ് ഒളിവില്‍ പോയത്. സുഹൃത്തും സഹപ്രവര്‍ത്തകയുമായ മമത ഷൈന്‍ ഡിസൂസ ഉള്ളാള്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു സംഭവം. 

2019 ജനുവരിയില്‍ മമതയില്‍ നിന്ന് ചഞ്ചലാക്ഷി 3 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. 2.5 ലക്ഷം രൂപയും 50,000 രൂപയുമായി 2 ഘട്ടങ്ങളിലായാണു പണം വാങ്ങിയത്. തിരിച്ചടവ് ഉറപ്പിനായി ഈ സമയത്ത് പ്രോമിസറി നോട്ടും 3 ലക്ഷം രൂപയുടെ ചെക്കും മമതയ്ക്ക് നല്‍കിയിരുന്നു.

മമത ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചെങ്കിലും പണമില്ലെന്ന് കാണിച്ച് മടങ്ങി. തുടര്‍ന്ന് ചഞ്ചലാക്ഷിയെ ബന്ധപ്പെട്ടപ്പോള്‍ കൃത്യമായ മറുപടിയും ലഭിച്ചില്ല. ഇതോടെയാണു പൊലീസില്‍ പരാതി നല്‍കിയത്. കേസ് കോടതിയില്‍ എത്തിയതോടെ 2 തവണ ചഞ്ചലാക്ഷി വിചാരണയ്ക്ക് ഹാജരായെങ്കിലും പിന്നീട് ഹാജരായില്ല. 

തുടര്‍ന്നാണു കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചത്. പൊലീസ് ചഞ്ചലാക്ഷിയെ തേടി വീട്ടില്‍ എത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു.  ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക