മന്ത്രയുടെ പ്രവര്‍ത്തന ഉദ്ഘാടനം ജനുവരി 15നു ഹ്യുസ്റ്റണില്‍

Published on 15 January, 2022
മന്ത്രയുടെ പ്രവര്‍ത്തന ഉദ്ഘാടനം ജനുവരി 15നു ഹ്യുസ്റ്റണില്‍
അമേരിക്കയിലെ മലയാളി ഹൈന്ദവ സമൂഹത്തിനു പുത്തന്‍ പ്രതീക്ഷയും ദിശാ ബോധവും നല്‍കി കൊണ്ടു മലയാളീ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദുസ് (മന്ത്ര) പ്രവര്‍ത്തന ഉദ്ഘാടനം ജനുവരി 15നു ശ്രീ ഗുരുവായൂരപ്പന്റെ സാന്നിധ്യം കൊണ്ട് ധന്യമായ ഹ്യുസ്റ്റണില്‍ നടക്കും .

കേരളത്തിലെ വിവിധ ആധ്യാത്മിക നേതാക്കളുടെ അനുഗ്രഹ പ്രഭാഷണങ്ങള്‍ ചടങ്ങിന്റെ മാറ്റ് കൂട്ടും. വരുന്ന 4 വര്‍ഷത്തെ കര്‍മ്മ പദ്ധതികള്‍ക്ക് പ്രവര്‍ത്തന രൂപം നല്‍കാന്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ക്ഷേത്ര നഗരിയില്‍ സംഗമിക്കും . 

ദേശീയ പ്രതിനിധികള്‍ പങ്കെടുക്കുന്ന ജനറല്‍ ബോഡിക്കു ശേഷം നേതൃ നിര ഉള്‍പ്പെട്ട വിവിധ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കും .2023 ല്‍ ഹ്യുസ്റ്റണില്‍ നടത്തപ്പെടുന്ന മന്ത്രയുടെ പ്രഥമ ഗ്ലോബല്‍ ഹിന്ദു കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ക്കുള്ള പ്രാരംഭ നടപടികളും പ്രസ്തുത യോഗത്തില്‍ തീരുമാനിക്കപ്പെടും .

ഡോ :സുനന്ദ നായര്‍ അവതരിപ്പിക്കുന്ന നൃത്ത പരിപാടി ചടങ്ങിന്റെ മുഖ്യ ആകര്‍ഷണമാകും .പൊതു സമ്മേളനവും അത്താഴ വിരുന്നും തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ക്കും ഷുഗര്‍ ലാന്‍ഡിലുള്ള ഹ്യുസ്റ്റണ്‍ മാരിയട്ട് വേദിയാകും .

സംഘടനാ പരമായി ശക്തിപ്പെടാനും അത് വഴി സനാതന മൂല്യങ്ങള്‍ തലമുറകളോളം നില നിര്‍ത്താനും വിവിധ സേവന പദ്ധതികളുടെ ഭാഗമാകാനും അമേരിക്കയിലെ മലയാളി ഹൈന്ദവ കുടുംബങ്ങളെ പ്രാപ്തമാക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘടാകരായ ശ്രീ ശശിധരന്‍ നായര്‍ ,ഹരി ശിവരാമന്‍ ,അജിത് നായര്‍ എന്നിവര്‍ അറിയിച്ചു .

I don't believe 2022-01-15 15:03:11
MAN(TR)AH ? What TR stands for?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക