തന്‍റെ മനസ് കല്ലല്ല, ധീരജിന്‍റെ മരണത്തില്‍ ദുഃഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമെന്ന് കെ. സുധാകരന്‍

Published on 15 January, 2022
തന്‍റെ മനസ് കല്ലല്ല, ധീരജിന്‍റെ മരണത്തില്‍ ദുഃഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമെന്ന് കെ. സുധാകരന്‍
തി​രു​വ​ന​ന്ത​പു​രം: ഇടുക്കിയിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീ​ര​ജി​ന്‍റെ മ​ര​ണ​ത്തി​ല്‍ താ​ന്‍ ദു​ഖി​ച്ചി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് തെ​റ്റാ​ണെ​ന്നും ധീ​ര​ജി​ന്‍റെ വീ​ട്ടി​ല്‍ പോ​ക​ണ​മെ​ന്നു​ണ്ടെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.
​സു​ധാ​ക​ര​ന്‍. ത​ന്‍റെ മ​ന​സ് ഇ​രു​മ്ബോ ക​മ്ബോ അ​ല്ല. ധാ​രാ​ളം മ​നു​ഷ്യ​ത്വം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന സാ​ധാ​ര​ണ കോ​ണ്‍​ഗ്ര​സു​കാ​ര​നാ​ണ് താ​നെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

ധീ​ര​ജി​ന്‍റെ കു​ടും​ബ​ത്തെ ത​ള്ളി​പ്പ​റ​യി​ല്ല. സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ​രാ​ഷ്ടി​യ​ത്തി​ന്‍റെ ഇ​ര​യാ​ണ് ധീ​ര​ജ്. മ​ര​ണം ന​ട​ന്ന​പ്പോ​ള്‍ തി​രു​വാ​തി​ര ന​ട​ത്തി പി​ണ​റാ​യി​യെ പു​ക​ഴ്ത്തി. ധീ​ര​ജ് മ​രി​ച്ച ഉ​ട​ന്‍ ശ​വ​കു​ടീ​രം കെ​ട്ടാ​ന്‍ സ്ഥ​ലം വാ​ങ്ങി ആ​ഘോ​ഷ​മാ​ക്കാ​ന്‍ സി​പി​എം ശ്ര​മി​ച്ചു​വെ​ന്നും സു​ധാ​ക​ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

ധീ​ര​ജി​നെ കു​ത്തി​യ​താ​രാ​ണെ​ന്ന് ദൃ​സാ​ക്ഷി​ക​ള്‍​ക്ക് പ​റ​യാ​നാ​കു​ന്നി​ല്ല. ഇ​ടി​കൊ​ണ്ടു വീ​ണു​വെ​ന്നാ​ണ് മൊ​ഴി. കൊ​ല​പാ​ത​കം കെ​എ​സ്‌​യു​വി​ന്‍റെ ത​ല​യി​ല്‍ വ​ന്ന​ത് എ​ങ്ങ​നെ​യാ​ണ്. ധീ​ര​ജി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ത്ത​തി​ന് പോ​ലീ​സ് മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക