ബിഷപ്പ് ഫ്രാങ്കോ കേസ് വിധിയുടെ പൂർണരൂപം

Published on 15 January, 2022
ബിഷപ്പ് ഫ്രാങ്കോ  കേസ് വിധിയുടെ പൂർണരൂപം
ഫ്രാങ്കോ പിതാവേ!! മദ്ധ്യസ്ഥ! 2022-01-15 14:11:25
അഭയകേസിൽ കുപ്പായക്കാരനും കുപ്പായക്കാരിയും കുറ്റക്കാർ എന്ന് കോടതി വിധിച്ചപ്പോൾ കോടതിക്ക് തെറ്റുപറ്റി എന്ന് വിശ്വാസി.ഇപ്പോള്‍ വസ്തുനിഷ്ട്ടമായി വെക്തമായ തെളിവ് പോരാ എന്ന് ജഡ്ജി, ഫ്രാങ്കോ കുറ്റവിമുക്തനും, അപ്പോൾ കോടതിക്ക് തെറ്റ് പറ്റില്ല എന്ന് അതേ വിശ്വാസി. ഇനി ബലാൽസംഘക്കാരുടെ മദ്ധ്യസ്ഥ! ഫ്രാങ്കോ പിതാവേ!! ഞങ്ങൾക്കുവേണ്ടി അപേഷിക്കണമേ എന്ന് കൊന്ത ചൊല്ലാം!!! *****
വിധി അനീതിയാണ്, 2022-01-15 14:16:26
289 പേജുള്ള വിധി വായിച്ചു. അങ്ങേയറ്റം അസംബന്ധമായ, അബദ്ധമായ, നിയമസാധുത ഇല്ലാത്ത, പ്രായോഗിക സഹചര്യങ്ങളൊന്നും പരിഗണിക്കാത്ത വിധി. പീഡനത്തിന് വിധേയമാകുന്ന സ്ത്രീ ക്രിമിനൽ നടപടി നിയമം അരച്ചു കലക്കി കുടിച്ചിട്ടേ പരാതിയുമായി ഇറങ്ങാവൂ എന്നാണ് സമൂഹത്തോടുള്ള ഈ വിധിയുടെ സന്ദേശം.. അല്ലെങ്കിൽ നിങ്ങൾ വിശ്വസിക്കാൻ കൊള്ളാത്തവളാകും.. പ്രോസിക്യൂഷന്റെ കേസും പരാതിക്കാരിയുടെ മൊഴികളും തെറ്റാണെന്ന് സ്ഥാപിക്കാൻ മിനക്കെട്ടുള്ള ജഡ്ജിയുടെ ശ്രമമാണ് ആത്യന്തം. അതിനുള്ള കുയുക്തികൾ, കാരണങ്ങൾ, ലിങ്കുകൾ ഒക്കെ കണ്ടെത്തലാണ് ആകെ വിധിയുടെ പണി. പരാതിക്കാരി വിശ്വസിക്കാൻ കൊള്ളാത്തവളാണ് എന്നു സ്ഥാപിക്കാൻ ജഡ്ജി ഗോപകുമാർ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. നെല്ലും പതിരും വേർതിരിക്കാൻ ബുദ്ധിമുട്ടായതിനാൽ ഉള്ള തെളിവുകളും തള്ളിക്കളയുന്നു എന്ന് സംക്ഷിപ്തം. പലവട്ടം കയറിപ്പിടിച്ചു, വിരലുകൾ യോനിയിൽ ബലമായി കടത്തി, ലിംഗം വായിൽ കടത്തി ഇതൊന്നും കോടതിക്ക് വിഷയമല്ല, ലിംഗം യോനിയിൽ കടത്തി പീഡിപ്പിച്ചു എന്ന മൊഴി ആദ്യം പലരോടും പറഞ്ഞപ്പോൾ വ്യക്തമായി പറഞ്ഞില്ല എന്നത് കൊണ്ട് ബാക്കിയൊക്കെ അവിശ്വസനീയം.. എങ്ങനെണ്ട്? ഫ്രാങ്കോയും ഇരയും തമ്മിൽ നടന്നത് ഉഭയകക്ഷി ലൈംഗികബന്ധം എന്നു വരുത്താൻ വിധിയിൽ ശ്രമം. പീഡനം കഴിഞ്ഞും കാറിൽ ഒരുമിച്ചു സഞ്ചരിച്ചതും ഇമെയിൽ അയച്ചതും ഒക്കെ പ്രണയബന്ധം കൊണ്ടെന്നു വ്യംഗ്യം.. പരാതിയിൽ, പൊലീസിന് കൊടുത്ത മൊഴിയിൽ, കോടതിയിൽ കൊടുത്ത മൊഴിയിൽ, ഡോക്ടർ എഴുതിയ മൊഴിയിൽ ഒക്കെ ചില വ്യത്യാസങ്ങൾ ഉള്ളതൊക്കെ വലിയ വൈരുധ്യങ്ങളാക്കി, ആയതിനാൽ വിശ്വസിക്കാൻ കൊള്ളാത്തവളാണ് എന്ന് സ്ഥാപിക്കാൻ വിധിയിൽ ജഡ്ജി നല്ല വിയർപ്പൊഴുക്കിയിട്ടുണ്ട്.. ഇത്തരം കേസുകളിൽ എത്രനാൾക്കുള്ളിൽ പരാതിപ്പെടണമെന്നു നിയമവ്യവസ്ഥ പറയുന്നില്ലെങ്കിലും 8 മാസം വൈകിയത് ദുരൂഹമാണെന്നു ജഡ്ജിക്ക് തോന്നുന്നു.. കേസിനു ആധാരമായ സംഭവങ്ങൾ മാത്രമല്ല ഗോപകുമാർ ജഡ്ജി വിലയിരുത്തുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തിയ സമരം ദുരുദ്ദേശപരം ആയിരുന്നെന്നും നീതി ഉദ്ദേശിച്ചുള്ളത് അല്ലെന്നും ജഡ്ജി വിധിച്ചിട്ടുണ്ട്.. അതേത് വകുപ്പിൽ എന്നു ചോദിക്കരുത്.. പാവം ഫ്രാങ്കോ മുളയ്ക്കലിനെ പീഡിപ്പിച്ചതിനു കന്യാസ്ത്രീയ്ക്ക് ശിക്ഷ വിധിച്ചില്ല എന്നത് വിധിയെപ്പറ്റി ആശ്വാസത്തിന് വക നല്കുന്നു. വിധി അനീതിയാണ്, നാളെ ഇത്തരം സഹചര്യങ്ങളിൽ നിന്ന് നാളെ പരാതിയുമായി ആരും വരാത്ത സഹചര്യമുണ്ടാക്കുന്ന വിധി. ഇരയുടെ സാഹചര്യങ്ങൾ ഉൾക്കൊള്ളാതെ ഏകപക്ഷീയമായ വിലയിരുത്തലുകൾ.. അപ്പീലിന് നല്ല സ്കോപ്പുള്ളതാണ്. സ്റ്റേറ്റ് അപ്പീൽ പോകണം.. വിധി എങ്ങനെയൊക്കെ തെറ്റാണെന്നും പൊതുസമൂഹത്തോട് പറയണം..Chanakyan
John Samuel, Pastor 2022-01-15 18:39:44
നിരപരാധികളും നിഷ്ക്കളങ്കരും നിരുപദ്രവ കാരികളുമായ ഒരു പിടി മനുഷ്യ ജന്മങ്ങൾ. സ്വയം വരിക്കപ്പെട്ടതോ, അടിച്ചേൽപ്പിക്കപ്പെട്ടതോ ആയ തടവറകൾക്കുള്ളിൽ ആജീവനാന്ത തടവ് ശിക്ഷയ്ക്ക് സമാനമായ ജീവിതം നയിക്കുവാൻ വിധിക്കപ്പെട്ട നിർഭാഗ്യവതികളായ സഹോദരിമാർ.കൽത്തുറുങ്കിനുള്ളിൽ ആജീവനാന്ത തടവ് ശിക്ഷയനുഭവിക്കാൻ എല്ലാ അർഹതകളുമുള്ള വെള്ളപൂശിയ കു ഴിമാടങ്ങൾ,സമ്പത്തിന്റെയും,രാജ്യത്തിന്റെ സർവ്വ തലങ്ങളിലുമുള്ള നീതിന്യായ സംവിധാ നങ്ങളേയും സ്വാധീനിക്കാനും നിയന്ത്രിക്കാ നും കഴിവുള്ള മതമേലധികാരത്തിന്റെ പിൻ ബലത്തിൽ പുറം ലോകത്ത് ഉപ്പുകൂറ്റൻമാരാ യി വിലസി നടക്കുന്നു.ക്രൈസ്തവ പുരോഹി തന്മാർ,വിശിഷ്യാ ബ്രഹ്മചര്യ വൃതം നിർബന്ധ മാക്കിയിട്ടുള്ള കത്തോലിക്ക പുരോഹിതന്മാ രും ബിഷപ്പും പ്രതികളായ എത്രയെത്ര പീഡ ന കഥകളാണ് കേരളപ്പിറവിക്ക് ശേഷം മാത്രം ഇന്ന് വരെയായി നമുക്ക് കേൾക്കുവാൻ സാ ധിച്ചിട്ടുള്ളത്.ഫാദർ ബെനഡിക്റ്റിൽ ആരംഭി ച്ചു റോബിനിലൂടെ ഫ്രാങ്കോയിലെത്തി അപൂ ർണ്ണമായി നിൽക്കുന്ന ആ പട്ടികയിലെ ഒരെ ണ്ണത്തിലെങ്കിലും തങ്ങളുടെ ഭാഗത്ത് തെറ്റ് പറ്റിയെന്നു സമ്മതിക്കാൻ കേരളത്തിലെ സ ഭാനേതൃത്വം തയ്യാറായിട്ടില്ല എന്ന് മാത്രമല്ല പലപ്പോഴും ഇരകളോട് വൈരാഗ്യ ബുദ്ധിയോ ടെ പെരുമാറുന്നതായും കാണുന്നുണ്ട്.ദൈവം കനിഞ്ഞാലും എമ്പ്രാൻ കനിയില്ലയെന്ന് പറ യുന്നത് പോലെയാണ് അവസ്ഥ.ആഗോള ക ത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ മാർ പ്പാപ്പ പോലും തന്റെ സഭയിലെ വൈദീകരുടെ യും ബിഷപ്പുമാരുടെയും ലൈംഗീക അതിക്ര മങ്ങൾ ഏറ്റ് പറഞ്ഞു മാപ്പപേക്ഷിക്കുമ്പോൾ അദ്ദേഹത്തിന്റെ കേരളത്തിലെ സഭാനേതൃ ത്വം ബാലപീഡകരേയും ബലാൽസംഗവീര ന്മാരേയും സംരക്ഷിക്കാൻ സമ്പത്തും സ്വാ ധീനവും നിർബാധം ഒഴുക്കുന്നതായിട്ടാണ് കഴിഞ്ഞ കാലങ്ങളിൽ നടന്ന ഓരോ സംഭവ പരമ്പരകളിൽ നിന്നും കേരളത്തിലെ പൊതു സമൂഹത്തിന് മനസ്സിലാക്കുവാൻ സാധിച്ചിട്ടു ള്ളത്.സ്വന്തം വിശ്വാസി സമൂഹത്തിൽ ജനി ക്കുന്ന പെൺകുഞ്ഞുങ്ങളെ ഇനിയും ഇത്ത രത്തിലുള്ള കാമാന്ധന്മാരായ, അമ്മയെയും പെങ്ങളേയും മകളെയും തിരിച്ചറിയാൻ കഴി യാത്ത നികൃഷ്ട്ട ജന്തുക്കളുടെ കാമപൂർത്തീ കരണത്തിനായി വിട്ട് കൊടുത്ത് നടത്തള്ള ണമോ എന്ന് ആലോചിക്കേണ്ടത് മാതാപിതാക്കളാണ്.ഓരോ കേസിലെയും വിധിന്യായങ്ങൾ വായിച്ചു കഴിയുമ്പോൾ പൊതുസ മൂഹത്തിന്റെ ഒരു പ്രതിനിധിയെന്ന നിലയിൽ ഇതിനപ്പുറം ഒന്നും പറയാൻ കഴിയുന്നില്ല.
അടിമയായി ജീവിക്കാതെ 2022-01-15 19:54:00
ഇനി എന്താ കന്യാസ്ത്രീകളെ പരുപാടി ???? ----------------+--------------+------------ അതു ഞങ്ങൾ പഴയപോലെ യാതൊരു മനസാക്ഷി കുത്തുമില്ലാതെ ശാസ്ത്ര വിരുദ്ധ കാര്യങ്ങൾ പഠിപ്പിച്ചു തലമുറയുടെ തലയിൽ യേശുവപ്പച്ചന്റെ ചെളി നിറയ്ക്കും..!!!! പള്ളി അലങ്കരിക്കും.. പള്ളിമുറ്റത് ചെടിനട്ട് അതിൽ പൂക്കൾ നിറയ്ക്കും.... അങ്ങനെ.. അങ്ങനെ.. അതല്ല സഭാകാര്യങ്ങളിൽ ഇനി എന്തു ചെയ്യും.. ??? അത് .... പഴയ പോലെ പിഴച്ച പാതിരിമാരുടെ അവിശുദ്ധ ബന്ധങ്ങൾക്ക് കുട പിടിക്കും.. പാതിരിമാരുടെ അവിശുദ്ധ ബന്ധത്തിൽ പെട്ടു വിഷമിക്കുന്ന കുടുംബങ്ങളിൽ #അഭിഷിക്തഭോഗത്തിന്റെ ഗുണഗണങ്ങൾ വർണ്ണിച്ചു അവർക്ക് ആശ്വാസം കൊടുക്കും.. ഇതിനെതിരെ ഒക്കെ നിലപാടെടുക്കുന്ന യുവതി യുവാക്കളെ, യേശു അപ്പച്ചൻ തരാൻ പോകുന്ന വലിയ ശിക്ഷയുടെയും , രക്ഷയുടെയും പൊട്ട കഥകൾ പറഞ്ഞു അവരെ നിലക്ക് നിർത്തും.. !! എന്നിട്ട്.??? എന്നിട്ടെന്താ.. ഇത്രയും നാൾ എങ്ങനെ ആയിരുന്നോ അതുപോലെ തുടരും..!! അതു അടിമപ്പണി അല്ലെ..?? അതെ, അതിനായി സമർപ്പിച്ചു വൃതമെടുത്തു വന്നവർ ആണല്ലോ ഞങ്ങൾ..!!! ഈ പീഡനം നിങ്ങളുടെ ഇടയിൽ ആദ്യമല്ലല്ലോ. നിങ്ങൾ ഇങ്ങനെ ആകുന്നതിനു മുൻപ് മുതൽ ഉള്ള കഥകൾ കേട്ടും അത്തരം അനുഭവങ്ങളിലൂടെയുമൊക്കെയല്ലേ ഇവിടെ വരെ എത്തിയത്..?? അതെ..!! ഈ ഒരു ഫ്രാങ്കോ ശിക്ഷിക്കപ്പെട്ടാൽ നിങ്ങളുടെ ഈ ഒരു പ്രശ്നത്തിന് പരിഹാരമാകുമോ.??? ഇല്ല ഒരിക്കലുമില്ല.. ഫ്രാങ്കോമാർ ഏറെയും, അവരെ സപ്പോർട്ട് ചെയ്യുന്നവർ അതിലേറെയും ആണ് സഭാ തലത്തിൽ..!!! നിങ്ങൾ ഇനിയും പെൺകുട്ടികളെ കന്യാസ്ത്രീ വൃതത്തിലേക്കു എത്താൻ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുമോ.. ??? തീർച്ചയായും.. ദൈവത്തിന്റെ മണവാട്ടി ആകുക എന്നാൽ മഹാഭാഗ്യം അല്ലെ..!!! അതായത് നിങ്ങൾ തിരികെ മഠത്തിൽ മറ്റു ഫ്രാൻകോമാരുടെ അടുത്തേക്ക് തന്നെ പോകുന്നു.. അല്ലേ ??? അതേ. തീർച്ചയായും.!!! അപ്പോൾ പിന്നെ എന്തിനായിരുന്നു ഈ സമരം.. ???? അതു...!!! യാതൊരു വിധ ഗാർഹിക, സാമൂഹിക ബാധ്യതകളോ ഭാരങ്ങളോ ഇല്ലാതെ ഉണ്ടുറങ്ങി എല്ലാ ലൗകിക സുഖങ്ങളും അനുഭവിച്ചു , മാതൃത്വം എന്ന ഭാരവും ഏൽക്കാൻ വയ്യാതെ, സമൂഹത്തിന്റെ ബഹുമാനവും പറ്റി ജീവിക്കാൻ ഇതിൽപ്പരം നല്ല മറ്റൊരു ഉടായിപ്പ് ഇല്ല അല്ലെ..?? പ്ലക്കാർഡും ബാനറും കളയേണ്ട.. ഉപകരിക്കും... #ചെന്നുകേറിക്കൊട്.... ചാരിത്ര്യ പ്രസംഗം നടത്തി അടിമയായി ജീവിക്കാതെ , വല്ല തൊഴിലുറപ്പ് പണിയുമെടുത്ത് മനുഷ്യരായി ജീവിക്കാൻ നോക്കിയാൽ നിങ്ങൾക്ക് കൊള്ളാം!! റീ പോസ്റ്റ് by Mary [ex-Nun]
NINAN MATHULLAH 2022-01-15 20:28:47
Most people who comment in this column don’t contribute a penny to the Catholic Church. Most comment in their self interest. Let those who support the Catholic Church or its members deal with such issues in appropriate bodies of the Church. If any legal issues involved concerning the public let police and court decide on it as the judgment came already. The right thing to do is to accept it. If you don’t agree fight within the church for reform in appropriate bodies of church or you can leave the church also.
T.C.Geevarghese 2022-01-15 22:41:17
Mr. Ninan Mathullah rightly mentioned the point? For the time being, we are supposed to accept the judgement?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക