പ്രധാനമന്ത്രി പദത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്താല്‍ മറ്റുള്ളവര്‍ പരിഹസിക്കുമെന്ന് സിപിഎം

ജോബിന്‍സ് Published on 16 January, 2022
പ്രധാനമന്ത്രി പദത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്താല്‍ മറ്റുള്ളവര്‍ പരിഹസിക്കുമെന്ന് സിപിഎം

രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നല്‍കാന്‍ കെല്‍പ്പുള്ളയാളാണ് പിണറായി വിജയനെന്ന് കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ അത്തരം ചര്‍ച്ചകളോട് താത്പര്യമില്ലെന്നും ഇങ്ങനെ ചര്‍ച്ചകളിലൂടെ സ്വയം ഇളിഭ്യരാകേണ്ടെന്നുമുള്ള നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന് 

പ്രധാനമന്ത്രി പദത്തെക്കുറിച്ചോ മൂന്നാം മുന്നണിയെക്കുറിച്ചോ ഇപ്പോള്‍ യാതൊരു ചര്‍ച്ചകളും നടക്കുന്നില്ലെന്നാണ് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം ചര്‍ച്ചകള്‍ അപക്വമാണെന്നാണ് കേന്ദ്ര നേതാക്കളുടെ പ്രതികരണം. 

ഇപ്പോള്‍ കേരളത്തില്‍ മാത്രം ഭരണമുള്ള പാര്‍ട്ടി ഇത്തരം വിഷയങ്ങള്‍ എടുത്ത് ചര്‍ച്ച ചെയ്താല്‍ ജനം പരിഹസിക്കും. മൂന്ന് സസ്ഥാനങ്ങളില്‍ ഭരണത്തിലുണ്ടായിരുന്ന കാലത്ത് പോലും സിപിഎം പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നില്‍ അത്തരമൊരു അജണ്ടയേയില്ലെന്ന് വ്യക്തമാക്കിയ നേതൃത്വം ഒരു മുന്നണിക്കും നേതൃത്വം നല്കാനില്ലെന്നും പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക