നീ അകലുമ്പോൾ: കവിത, ഷാമിനി  

Published on 16 January, 2022
നീ അകലുമ്പോൾ: കവിത, ഷാമിനി  

 

  കാലമേ നീ അകന്നിടുമ്പോൾ  
  ഏറെ കൊതിച്ചൊരാൾ   
  നീറുന്ന വാക്കുകളോതാതെ 
  മഞ്ഞുപോൽ അലിയുന്ന ഹൃദയവുമായി 
  കാത്തിരിപ്പുണ്ടെന്നു 
  അറിഞ്ഞു പോയതാണിന്നെന്റെ സ്വർഗ്ഗം 
  നിരാശതൻ കണ്ണീർ ഒഴുക്കുകൾ മാഞ്ഞു പോയ 
  എൻ നല്ല നാളുകൾ ഓർമ്മകൾ തുളുമ്പിയ കൂട്ടിൽ
  പ്രിയമുള്ളൊരാൾക്കു കുറിക്കുമെൻ 
  കവിതയിൽ ഞാൻ പാടിയ വരികളിൽ
   മാഞ്ഞു പോയ അക്ഷരങ്ങളിൽ
  ചാലിച്ചെഴുതിയ മഷിക്കൂട്ടിൽ
  വീണ്ടുമൊരു സൂര്യോദയം 
  നേരിന്റെ പാതയിൽ 
  തണലായി മാറിയ സാന്ത്വനവും     
  പൂനിലാവു തെളിഞ്ഞ ആകാശ പൂങ്കവിളിൽ
  കത്തിയ താരക വിളക്കുകളിൽ
 എൻ മിഴികൾ പതിഞ്ഞപ്പോൾ 
 കരളിൽ വിരിഞ്ഞ നീയാം പുഷ്പം
 മെല്ലെ ചുവന്നു തുടുത്തു 
 പറഞ്ഞു തീർക്കാത്ത പരിഭവം
 മാത്രമാണെനിക്കെന്നും 
 പാതി അടയുന്ന മിഴികളിൽ 
സംഗീതമഴ പെയ്യുമ്പോൾ 
ഉയിരിന്റെ ഉയിരായി നീ തെളിയുന്നു
 വീണ്ടുമൊരു പകലിനായി   

Thank GOD 🌠🌠

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക