അപരാജിതരായ  കന്യാസ്ത്രീകള്‍ക്കൊപ്പമെന്ന്  ഷമ്മി തിലകന്‍

Published on 16 January, 2022
അപരാജിതരായ  കന്യാസ്ത്രീകള്‍ക്കൊപ്പമെന്ന്  ഷമ്മി തിലകന്‍

തിരുവനന്തപുരം: ബലാത്സംഘക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍  കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ഇരകളായ
കന്യാസ്ത്രീകള്‍ക്കൊപ്പമെന്ന് സൂചിപ്പിച്ച് നടന്‍ ഷമ്മിതിലകന്‍. മലയാള സിനിമയിലെ നിത്യഹരിത നായകന്‍ നസീര്‍ വിടവാങ്ങിയിട്ട് 33 വര്‍ഷം തികഞ്ഞവേളയിലാണ് ഷമ്മിയുടെ പോസ്റ്റ്.

കടത്തനാടന്‍ അമ്പാടി എന്ന ചിത്രത്തിലെ പ്രശസ്തമായ ''കാവിലമ്മയാണേ..;
കളരി പരമ്പര ദൈവങ്ങളാണേ..;''- എന്നു തുടങ്ങുന്ന ഡയലോഗാണ് ഷമ്മി ഓര്‍മ്മക്കുറിപ്പായി പങ്കുവച്ചത്. ആ വാചകങ്ങള്‍ ഏറ്റുചൊല്ലുന്നതോ സാക്ഷാല്‍ മോഹന്‍ലാലും.

കാവിലമ്മയാണേ..;
കളരി പരമ്പര ദൈവങ്ങളാണേ..;
കത്തിനില്‍ക്കും വിളക്കാണേ..;
സത്യത്തിനു വേണ്ടിയേ ഈ വാളെടുക്കൂ..!
പെണ്‍ കൊലചെയ്യില്ല..!
കഴുത്തറ്റു പോയാലും, അങ്കത്തില്‍ കളവും ചതിയും കാട്ടില്ല..!
സത്യം..!
സത്യം..
സത്യം...!''

- ഈ സീന്‍ വരുന്ന വീഡിയോയും ഷമ്മി പങ്കുവച്ചിട്ടുണ്ട്.

നസീര്‍ വിടവാങ്ങിയശേഷം റിലീസായ 'കടത്തനാടന്‍ അമ്പാടി'യില്‍ നസീറിനു ശബ്ദം നല്‍കിയതും ഷമ്മി തിലകനായിരുന്നു.

സഹചരേ..
കാലഘട്ടത്തിന് നിലവില്‍ അനിവാര്യമായ ഈ ശബ്ദം..; ഈ പ്രതിജ്ഞ നമ്മള്‍ക്ക് ഏറ്റുചൊല്ലാം...!'' - എന്നു കുറിക്കുകയും ''അപരാജിതരായ അതിജീവിതമാര്‍ക്കൊപ്പം.'' എന്ന ഹാഷ് ടാഗും ചേര്‍ത്തതോടെ വൈറലായിരിക്കയാണ് ഷമ്മിയുടെ പോസ്റ്റ്

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക