കേരള അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടൺ സാരഥികൾ അധികാരമേറ്റു

Published on 17 January, 2022
കേരള അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടൺ സാരഥികൾ അധികാരമേറ്റു

കേരള അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടന്റെ  (KAGW)  2022 ലേക്കുള്ള പുതിയ കമ്മിറ്റി മെരിലാൻഡിലെ റോക്ക്വില്ലിൽ നടന്ന ക്രിസ്മസ്  പരിപാടിയിൽ വച്ച്  ഉത്ഘാടനം ചെയ്യപ്പെട്ടു. 

ഡോ. മധുസൂദനൻ   നമ്പ്യാർ  പ്രസിഡണ്ടായ 136 അംഗ കമ്മിറ്റയിൽ 10 എക്സിക്യൂട്ടീവ് അംഗങ്ങൾ ആണ് ഉള്ളത്. മനോജ് ബാലകൃഷ്ണൻ (സെക്രട്ടറി), സുഷ്മ പ്രവീൺ (വൈസ് പ്രസിഡന്റ് ), അനിത കോരന്ദ് (ട്രഷറർ), സുനന്ദ  ഗോപകുമാർ (ജോയിൻറ് സെക്രട്ടറി), റിനു രാധാകൃഷ്ൻ (ജോയിൻറ് ട്രഷറർ), പ്രീതി സുധ (പ്രസിഡന്റ് എലെക്ട് ), പെൻസ് ജേക്കബ് (ഇമ്മീഡിയറ്റ്  പാസ്ററ് പ്രസിഡന്റ്) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. 

2022 ലെ കമ്മിറ്റിക്കു വേണ്ടി  എം. ഗംഗാധര മേനോൻ,  മധുരം ശിവരാജൻ,  ജോസ് തോമസ്,  പ്രേം നായർ എന്നിവർ നോമിനേഷൻ കമ്മിറ്റയിലും ഡോ. മാത്യു തോമസ് , ഡോ. സന്ധ്യ ലാൽ, സത്യ മേനോൻ എന്നിവർ ഇലക്ഷൻ  കമ്മിറ്റിയിലും അംഗങ്ങൾ ആയി പ്രവർത്തിച്ചു.

15 സബ് കമ്മിറ്റികളും 22 അംഗങ്ങളുള്ള യൂത്ത്  ക്ലബും പുതിയ നേതൃത്തത്തിന്റെ ഭാഗമാണ്. പുതിയ സാരഥികൾ ജനുവരി 1 നു   തങ്ങളുടെ സേവനം ആരംഭിച്ചു.

1975 ൽ സ്ഥാപിതമായ KAGW, വാഷിംഗ്ടൺ ഡി സി മെട്രോപൊളിറ്റൻ (വാഷിംഗ്ടൺ ഡി സി, വിർജീനിയ, മെരിലാൻഡ്) ഏരിയയിലെ മലയാളികളുടെ സമൂഹ്യ, സാംസ്കാരിക മേഖലകളിൽ ശക്തമായ ഇടപെടൽ നടത്തുന്ന മലയാളി സംഘടന  ആണ്. യൂവ തലമുറയ്ക്ക് തങ്ങളുടെ പാരമ്പര്യവുമായുള്ള ബന്ധം നില നിർത്തുന്നതോടൊപ്പം കല, സാഹിത്യം, നേതൃത്വ  പരിശീലനം എന്നിവക്കുള്ള അവസരവും KAGW  നൽകുന്നു. കഴിഞ്ഞ 10 വർഷങ്ങളായി KAGW നടത്തുന്ന Talent Time പരിപാടി, കേരള സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവലിനു സമാനമായ കലാ സാഹിത്യ മത്സരം ആണ്. നൂറുകണക്കിന് കുട്ടികൾ ഈ മത്സരത്തിൽ എല്ലാ വർഷവും പങ്കെടുക്കുന്നു.

വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ,  പരിസര ശുചീകരണ പ്രവർത്തികൾ , കോളേജ് പ്ലാനിംഗ് , കരിയർ പ്ലാനിംഗ് , ഫിനാൻഷ്യൽ പ്ലാനിംഗ്, സ്പോർട്സ് ഇവൻറ്സ്, പയനീർ ഗ്രൂപ്പ്, വിമൻസ് ക്ലബ്, ഓണം, ഈദ് മേള , കേരളപ്പിറവി, ക്രിസ്മസ് തുടങ്ങി മലയാളിയുടെ തനതു ആഘോഷങ്ങൾ എന്നിവക്ക് പുറമെ  KAGW monthly ന്യൂസ്ലേറ്റർ, വാർഷിക മാഗസിൻ, ഇവയെല്ലാം  വാർഷിക പ്രവർത്തനങ്ങളിൽ പെടുന്നു.

2020, 2021 വർഷങ്ങളിൽ പ്രസിഡന്റ് പെൻസ് ജേക്കബിൻറെ നേതൃത്വത്തിൽ  കോവിഡ് നിബന്ധനകാലോടെ  വളരെ സുരഷിതമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ  കഴിഞ്ഞു. ഡോ. മധുസൂദൻ നമ്പ്യാരുടെ  നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി ഈ പരിപാടികൾ ശക്തമായി തുടരുമെന്ന്  വ്യക്തമാക്കിയിട്ടുണ്ട്.
KAGW നെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി  (https://kagw.com/) സന്ദർശിക്കുക.

കേരള അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടൺ സാരഥികൾ അധികാരമേറ്റു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക