മമ്മൂട്ടി ചിത്രം പുഴു ഒ.ടി.ടി റിലീസിനെന്നു സൂചന

ജോബിന്‍സ് Published on 17 January, 2022
മമ്മൂട്ടി ചിത്രം പുഴു ഒ.ടി.ടി റിലീസിനെന്നു സൂചന

മമ്മൂട്ടി ചിത്രം പുഴു ഒ.ടി.ടി റിലീസിനെന്ന് സൂചന. പ്രമുഖ ട്രാക്കറും എഴുത്തുകാരനുമായ ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ വിവരം പങ്കുവെച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നും ഇതു വരെ വന്നിട്ടില്ല.

 പുരോഗമന ചിന്തയിലുള്ള ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണിതെന്നും എത്രയും വേഗം നിങ്ങളിലേക്ക് എത്തിക്കാന്‍ കാത്തിരിക്കുകയാണെന്നുമാണ് ചിത്രത്തെ പറ്റി മമ്മൂട്ടി പറഞ്ഞിരുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഹര്‍ഷാദ് ആണ് കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

 നവാഗതയായ രതീന സംവിധാനം ചെയ്ത ഈ ചിത്രം മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോര്‍ജ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് തേനി ഈശ്വര്‍, സംഗീതം ഒരുക്കിയത് ജെക്‌സ് ബിജോയ്, എഡിറ്റ് ചെയ്തത് ദീപു ജോസഫ് എന്നിവരാണ്. ചിത്രത്തില്‍ മാളവിക, ഇന്ദ്രന്‍സ്, അന്തരിച്ച നടന്‍ നെടുമുടി വേണു എന്നിവരും അഭിനയിച്ചിട്ടുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക