സാഹിത്യചരിതം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

Published on 18 January, 2022
സാഹിത്യചരിതം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

തുണും ചാരി നിന്നവരൊക്കെ
കാര്യക്കാരായി നിന്നു വിലസി!

'ലാനാ' എന്നൊരു സംഘടന
പൂനാ എന്നൊരു സംഘടന
പേരുകള്‍ മാറ്റി,ചരിത്രം മാറ്റി
പതിയൊരു കടലാസു സംഘടന!
തൂണുചാരി..........

ഇന്നലെ വന്നവരൊക്കെ
ചരിത്രം തൂത്തുമിനുക്കി
സ്വന്തക്കാരെ കേറ്റിയിരുത്തി
പുതിയൊരങ്കത്തിനു താളംതുള്ളി!
തൂണുംചാരി.........

എഴുതാനറിയാത്തവരൊക്കെ
എഴുത്തിന്‍ ശിരോമണികളായി
അക്ഷരമറിയാത്തവരൊക്കെ എഴുതി
നക്ഷത്രങ്ങളായ് മിന്നിനടന്നു!
തൂണുംചാരി.........

എന്തിനു പറയട്ടിവിടെ
പുതിയൊരു സാഹിത്യത്തിന്‍ തട്ടകം
കാണാമിനിയും ഇവിടെ
സാഹിത്യത്തിന്‍ പുതിയൊരു മുഖം!
തൂണുംചാരി..........

പേനാ തേഞ്ഞവരൊക്ക എഴുത്തു
നിര്‍ത്തി,ഭാവനയില്ല,പരിഭവമില്ല
ഈ തലമുറ തീര്‍ന്നു,താളം തീര്‍ന്നു
ഇനി ആര്‍ക്കെന്തെഴുതാന്‍ല്‍
തൂണുംചാരി........

എഴുത്തിന്‍ ശ്രോതസ്സുവറ്റി
എഴുപതു കഴിഞ്ഞൊരെഴുത്തുകാര്‍
വെളിവില്താതെ എഴുതിക്കൂട്ടുന്നിന്ന്
പഴയൊരു അക്ഷര വിരുതന്മാര്‍!
തൂണുചാരി..........

വർക്കി മൂത്തമത, 2022-01-18 03:42:13
ശ്രീ ഇളമത എഴുതിയ ഓട്ടംതുള്ളൽ കുറിക്കു കൊണ്ടിട്ടുണ്ട്, കൊടുത്തിട്ടുണ്ട്. ലാനയിൽ ഇന്നലെ വന്ന ചില തകരകൾ ചരിത്രം ആണെന്നും പറഞ്ഞ് ഏതാണ്ട് കുത്തി കുറിക്കുന്നു. ജാതീയമായി നാട്ടിൽ നിന്ന് ചില നിരക്ഷരകുഷികലെ കൊണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നു. മറ്റു മെഗാ സംഘടനകളും ഒക്കെ ഇത്തരം വിഡ്ഢിത്തങ്ങൾ കാട്ടിക്കൂട്ടുന്നത് കാണുന്നു.ഇവരെയെല്ലാം പൊരിച്ചട്ടുണ്ട് ഈ ഓട്ടംതുള്ളൽ വഴി.. സാഹിത്യചരിത്രം ആണെന്നും പറഞ്ഞ് കാര്യമായി ഒന്നും എഴുതാത്ത ചിലരെ പൊക്കി വള്ളത്തോൾ ആക്കുന്നു. സാഹിത്യത്തിനും ഭാഷയ്ക്കും വേണ്ടി ഉത്തമ സംഭാവനകൾ നടത്തിയ പലരെയും അവഗണിക്കുന്നു. ഇതൊക്കെ കുപ്പത്തൊട്ടി ഭാഷാചരിത്രം എഴുത്ത് തന്നെ എന്നു തോന്നുന്നു. മെഗാ സംഘടനകളുടെ മുഖ്യ അതിഥികൾ പലപ്പോഴും ജലന്തർ ബിഷപ്പ് ഫ്രാങ്കോ ടൈപ്പുകൾ ആയി മാറുന്നു അവരുടെ വായിലടി ഇല്ലാത്ത പരിപാടികൾ കാണുന്നില്ല. പിന്നെ ചില നടിയെ ആക്രമിച്ച സൂപ്പർസ്റ്റാറുകളും പിന്നെ ചില കാലുമാറ്റ രാഷ്ട്രീയ പൊങ്കൽമാരും എല്ലാം കൊടികുത്തി വാഴുന്ന കാലം. സംഘടനാ രംഗം ആകെ ദുഷിച്ചു. അവിടെ അധികാരം പിടിക്കാൻ ഒരു തത്വദീക്ഷയുമില്ലാതെ അതെ കാലും കൈയും മാറുന്നു. താനാണ് ഈ സാഹിത്യ സംഘടന ഉണ്ടാക്കിയത് എന്നും പറഞ്ഞു ചിലർ പിടിവിടാതെ കിംഗ് മേക്കർ ആയി എപ്പോഴും മേലെ പോയി കുത്തി ഇരിക്കുന്നു. ഒരു മൂത്തമതയായ ഞാൻ ഇളമതയുടെ ഈ തുള്ളൽ കൃതിയെ തുള്ളിക്കൊണ്ട് സ്തുതിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക