ടെലിപ്രോംപ്റ്റര്‍ പണിമുടക്കി ; മോദി പ്രസംഗം നിര്‍ത്തി ; പരിഹസിച്ച് രാഹുല്‍ ഗാന്ധി

ജോബിന്‍സ് Published on 18 January, 2022
ടെലിപ്രോംപ്റ്റര്‍ പണിമുടക്കി ; മോദി പ്രസംഗം നിര്‍ത്തി ; പരിഹസിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റര്‍ പണി മുടക്കിയതിനെ തുടര്‍ന്ന് മോദിക്ക് പ്രസംഗം ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നു. ദവാസ് ലോക എക്കണോമിക് ഉച്ച കോടിക്കിടെയാണ് സംഭവം. ഉച്ചകോടിയെ ഇന്നലെ പ്രധാനമന്ത്രി ഓണ്‍ലൈനായി അഭിസംബോധന ചെയ്തിരുന്നു. 

ഈ സംഭവത്തെ ട്രോളിയാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. ഇത്രധികം കള്ളങ്ങള്‍ പറയാന്‍ ടെലിംപ്രോംപ്റ്ററിന് കഴിയില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഹിന്ദിയിലുള്ള ട്വീറ്റ്.

ഈ സംഭവത്തിന്റെ വീഡിയോ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്. ഈ വീഡിയോ സഹിതമാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇതോടൊപ്പം രാഹുല്‍ ഗാന്ധിയുടെ പഴയ വീഡിയോയും പുറത്തുവന്നു. നരേന്ദ്ര മോദിക്ക് സ്വന്തമായി സംസാരിക്കാന്‍ കഴിയില്ല. കണ്‍ട്രോളര്‍ പ്രവര്‍ത്തിപ്പിക്കുന്ന ടെലിംപ്രോപ്റ്റര്‍ നോക്കി വായിക്കാന്‍ മാത്രമാണ് അദ്ദേഹത്തിനറിയുക എന്ന് മാധ്യമ പ്രവര്‍ത്തകരോട് പറയുന്ന വീഡിയോയാണ് പുറത്തുവന്നത്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക