മാഗിന്റെ സൗജന്യ കോവിഡ് പരിശോധന

Published on 18 January, 2022
മാഗിന്റെ സൗജന്യ കോവിഡ് പരിശോധന

ഹൂസ്റ്റന്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ (മാഗ്) ന്റെ നേതൃത്വത്തില്‍ സൗജന്യ കോവിഡ് പരിശോധനാ ക്യാമ്പ് നടത്തുന്നു. ജനുവരി 22 ശനിയാഴ്ച കേരളാ ഹൗസില്‍ വച്ചാണ് പരിശോധന നടക്കുക. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ എത്തുന്നു എല്ലാവര്‍ക്കും ടെസ്റ്റ് നടത്തുമെന്ന് പ്രസിഡന്റ് അനില്‍ ആറന്മുള സെക്രട്ടറി രാജേഷ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. RT PCR ടെസ്റ്റാണ് നടത്തുക. മെഡിക്കല്‍ രംഗത്ത് ധാരാളം സൗജന്യ സേവനങ്ങള്‍ നടത്തിയിട്ടുള്ള ESB ഗ്രൂപ്പാണ് മാഗ് നു വേണ്ടി ഈ ടെസ്റ്റ് നടത്തുന്നത്. റിസല്‍ട്ട് 24 മണിക്കൂറിനകം എല്ലാവര്‍ക്കും കൈപ്പറ്റാവുന്നതാണ്.

ടെസ്റ്റുകള്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അസോസിയേഷന്‍ അംഗങ്ങളും അല്ലാത്തവരും ഈ അവസരം വിനിയോഗിക്കണമെന്ന് അനില്‍ ആറന്‍മുള അഭ്യര്‍ത്ഥിച്ചു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക