ദിലീപിന്റെ ജാമ്യഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും ; വിഐപി ശരത് ഒളിവില്‍ തന്നെ

Published on 18 January, 2022
ദിലീപിന്റെ ജാമ്യഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും ; വിഐപി ശരത് ഒളിവില്‍ തന്നെ


നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി കേസ് മാറ്റി വച്ചത്.

ദിലീപിന്റെ വീട്ടില്‍ നവംബര്‍ 15 ന് നടത്തിയ ഗൂഢാലോചനയില്‍ പങ്കാളിയായ ആറാം പ്രതി ആലുവയിലെ വ്യവസായി ശരത് ആണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.  സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയില്‍ അഞ്ച് പേരുകള്‍ ഉണ്ടായിരുന്നു. ആറാമാന്‍ വിഐപിയെ പോലെ പെരുമാറിയ വ്യക്തിയാണെന്നും അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.ആറാമന്റെ റെക്കോര്‍ഡ് ചെയ്ത ശബ്ദം ശരത്തിന്റെതാണെന്ന്  ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞു. ശബ്ദം ശരത്തിന്റെതാണെന്ന്  സുഹൃത്തുകളും സ്ഥിരീകരിച്ചിട്ടുണ്ട്.

വിഐപി ശരത്താണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ശരത്തിനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും ശരത് ഒളിവിലാണ്.  കേസില്‍ ശരത് അടക്കം ആറുപേരുടെ അറസ്റ്റും വെള്ളിയാഴ്ചവരെ പാടില്ലെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. തുടരന്വേഷണത്തിന്റെ ഭാഗമായി മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ആലുവ ജുഡീഷ്യല്‍  മജിസ്‌ടേറ്റ് കോടതിയിലെടുക്കാനും നടപടിയായി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക