Image

ഷാജീവ്  പത്മനിവാസ്  ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷൻ  പ്രസിഡന്റ്; ബിനു കാസിം സെക്രട്ടറി 

Published on 19 January, 2022
ഷാജീവ്  പത്മനിവാസ്  ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷൻ  പ്രസിഡന്റ്; ബിനു കാസിം സെക്രട്ടറി 

ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷന്റെ  (ഗാമ) 2022 കമ്മിറ്റി  പ്രസിഡണ്ടായി  ഷാജീവ്  പത്മനിവാസും സെക്രെട്ടറിയായി  ബിനു കാസിമും  തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ് ശ്രീജ അനുപ്, , ജോയിന്റ് സെക്രട്ടറി ടോണി തോമസ്, ട്രെഷറർ ജോൺ മത്തായി, കമ്മിറ്റി അംഗങ്ങളായി ജയമോൻ നെടുംപുറത്ത്, മനോജ് വർഗീസ്, ഗീതു വേണുഗോപാൽ, ഹരീഷ് വേലായുധൻ, നെൽസൺ പാരപ്പുള്ളി, ഷാജി കമലാസനൻ, സുപ്രിയ നമ്പൂതിരി, അനിൽ നായർ 

അറ്റ്ലാന്റയിലെ മലയാളി സമൂഹത്തിന് മാതൃകാപരമായ നേതൃത്വം നൽകുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സമൂഹീകവും സാംസ്കാരികവുമായ ഉന്നമനത്തിനുള്ള പരിപാടികൾക്കും   പ്രാധാന്യം നൽകി  പ്രവർത്തിക്കുമെന്ന് നിയുക്ത നേതൃത്വം അറിയിച്ചു. പുതുതലമുറക്ക് കേരളത്തിന്റെ സംസ്കാരവും തനിമയും പകർന്നു നല്കുന്നതിനോടൊപ്പം അമേരിക്കൻ  സംസ്കാരത്തിൽ  വളരുന്നതിനാവശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന്  പുതിയ പ്രസിഡന്റ്  ഷാജീവ് പത്മനിവാസ് അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിലും നിരവധി പ്രവർത്തനങ്ങൾ മുൻ കമ്മിറ്റിക്കു ചെയ്യാൻ സാധിച്ചതിൽ ചാരിതാർഥ്യം കൊള്ളുന്നു എന്ന് നിയുക്ത കമ്മിറ്റി അറിയിച്ചു. തുടർന്നും അറ്റ്ലാന്റ മലയാളികളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, പ്രത്യാശയോടെ മുന്നേറുമെന്നു നിയുക്ത വൈസ് പ്രസിഡന്റ് ശ്രീജ അനൂപും, സെക്രട്ടറി ബിനു കാസിമും, ജോയിന്റ് സെക്രട്ടറി ടോണി തോമസും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക