ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില തൃപ്തികരം

Published on 19 January, 2022
ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില തൃപ്തികരം

മുംബൈ: കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അവരുടെ വക്താവ് അറിയിച്ചു.കോവിഡിനെ തുടര്‍ന്ന് ജനുവരി ഒന്‍പതിനാണ് ലതാ മങ്കേഷ്‌കറിനെ മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ലതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചാല്‍ വീട്ടിലേക്ക് മടങ്ങുമെന്നും വക്താവ് അനുഷ ശ്രീനിവാസന്‍ അയ്യര്‍ പറഞ്ഞു.രണ്ട് ദിവസം മുന്‍പ് ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില വഷളായി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് പ്രയാസമുണ്ടാക്കുന്നുവെന്നും ലതാജി ഐസിയുവില്‍ തുടരുകയാണെന്നും വേഗം നാട്ടിലേക്ക് മടങ്ങുന്നതിനായി എല്ലാവരും പ്രാര്‍ത്ഥിക്കുകയെന്നും അയ്യര്‍ പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക