സ്‌മോളടിച്ചോണ്ടിരിക്കുമ്പോള്‍ മരിക്കണമെന്ന് ജനാര്‍ദ്ദനന്‍

Published on 20 January, 2022
 സ്‌മോളടിച്ചോണ്ടിരിക്കുമ്പോള്‍ മരിക്കണമെന്ന്  ജനാര്‍ദ്ദനന്‍

സിനിമയിലെ സ്ഥിരം വില്ലനായി എത്തിയ നടന്‍ ജനാര്‍ദ്ദനന്‍  സ്വകാര്യ ജീവിതത്തിലെ തന്റെ ഏറ്റവും വലിയ ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ്  . മരിക്കുകയാണെങ്കില്‍ ഒരു സ്മോള്‍ അടിച്ചുകൊണ്ട് മരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ജനാര്‍ദ്ദനന്‍ മനസ്സുതുറന്നത്.

‘എനിക്ക് ഒറ്റ ആഗ്രഹമേയുള്ളൂ, കിടക്കാതെ ചാവണം. പറ്റുമെങ്കില്‍ ഒരു സ്മോള്‍ അടിച്ചോണ്ടിരിക്കുമ്പോള്‍ ചാവണം. (ചിരിക്കുന്നു).

കുടുംബജീവിതത്തെ പറ്റി പറയുകയാണെങ്കില്‍ എന്റെ ബന്ധുതയില്‍ പെട്ട ഒരു പെണ്‍കുട്ടിയുമായി ഒരു കൊരുത്ത് വീണു. കൊച്ചിലെ മുതല്‍. പക്ഷേ കല്യാണം കഴിക്കേണ്ട പ്രായപ്പോള്‍ അവളുടെ അച്ഛനും അമ്മയും വേറെ കല്യാണം കഴിപ്പിച്ചു. ഞാന്‍ ദു:ഖിതനായി. ആ ദുഖം മനസില്‍ വെച്ചുകൊണ്ട് മിണ്ടാതിരുന്നു.

എന്തെങ്കിലും ഒരു പോംവഴി ഉണ്ടാവുമെന്ന് എനിക്കറിയാം. രണ്ട് വര്‍ഷത്തിനുള്ളില്‍ അവര്‍ പിരിഞ്ഞു. ഇവള്‍ വിഷമത്തോടെ ഇരിക്കുമ്പോള്‍ എന്റെ കൂടെ പോരാന്‍ പറഞ്ഞു. നിന്റെ ജന്മം എനിക്കവകാശപ്പെട്ടതാണ് എന്ന് പറഞ്ഞ് വിളിച്ചോണ്ട് പോയി,’ ജനാര്‍ദ്ദനന്‍ പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക