പ്രസിഡന്റ്‌  ബൈഡൻ ജനതയുടെ ആവശ്യങ്ങൾ ശ്രദ്ധിക്കൂ! (ബി ജോൺ കുന്തറ)

Published on 20 January, 2022
പ്രസിഡന്റ്‌  ബൈഡൻ ജനതയുടെ ആവശ്യങ്ങൾ ശ്രദ്ധിക്കൂ! (ബി ജോൺ കുന്തറ)

വളരെ നാളുകൾക്കുശേഷം നടന്ന പത്രസമ്മേളനത്തിൽ മാധ്യമ ചോദ്യ കർത്താക്കൾ ബൈഡനെ രക്ഷിച്ചു.ജനതയെ ദൈനന്തിന ജീവിതത്തിൽ മോശമായി ബാധിക്കുന്ന ഒരു പ്രശ്നംപോലും ചോദിച്ചില്ല. കൈവിട്ടു പോകുന്ന കുതിച്ചുകയറുന്ന വിലക്കയറ്റം, നഗരങ്ങളിൽ വർദ്ധിക്കുന്ന കൊലകൾ കുറ്റകൃത്യങ്ങൾ, തെക്കനതിർത്തി നിയമവിരുദ്ധ കുടിയേറ്റം.


തുടക്കത്തിൽ, താൻ ഒരുപാടു കാര്യങ്ങൾ സാധിച്ചു എന്നു അവകാശപ്പെട്ടു എന്നാൽ അതിൽ പലതും, ഉദാഹരണത്തിന് കോവിഡ് പ്രതിരോധ വാക്‌സിൻ അതിൻറ്റെ വിതരണം, ബൈഡൻ ഭരണം ഏറ്റെടുക്കുന്ന സമയത്തു തുടങ്ങിയിരുന്നു.


കൂടാതെ 2020 തുടക്കത്തിൽ അമേരിക്കൻ സമ്പൽ വ്യവസ്ഥ വളരെ ശക്തമായിരുന്നു തൊഴിലില്ലായ്മ 3 ശതമാനത്തിനടുത്തും എന്നാൽ കോവിഡ് സംക്രമണവും ബിസിനസ്സ് മേഖലയിൽ വന്ന സ്തംഭനവും രാജ്യത്തെ പുറകോട്ടു വലിച്ചുകൊണ്ടുപോയി. ആ പോക്കിനെ തടയാൻ കേന്ദ്ര ഭരണം കോവിഡ് ആശ്വാസം എന്ന പേരിൽ ചിലവഴിച്ച രണ്ടു ട്രില്യനിലേറെ ഡോളർ എക്കണോമയിയുടെ തിരിച്ചുവരവ് 2021 ആദ്യo തുടക്കമിട്ടു.


വിലക്കയറ്റത്തിൻറ്റെ പ്രധാന കാരണം ബൈഡനെ സംബന്ധിച്ചിടത്തോളം,  വിതരണ ശ്രിങ്കലയുടെ തളര്‍ച്ച, കൂടാതെ ഭഷ്യ സാമഗ്രി ഉൽപ്പാദനത്തിൽ കോംപറ്റീഷൻ കുറവ്. രണ്ടാമത്തെ കാരണം ഇന്നലെ തുടങ്ങിയതാണോ? എത്രനാളുകളായി ഏതാനും വൻ കമ്പനികൾ ഭഷ്യ ഉത്‌പാദനo കൈയ്യടക്കി വൈച്ചിരിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ ഇതുപോലുള്ള ഒരു അത്യാഗ്രഹം ഇവരിൽ കണ്ടിട്ടില്ലല്ലോ?


വിലക്കയറ്റത്തിൻറ്റെ പ്രധാന കാരണം ഇന്ധന വിലയിൽ വന്നിരിക്കുന്ന കുതിച്ചു കയറ്റം, പണപ്പെരുപ്പം അഴിച്ചുവിട്ട ഉപഭോക്ത അമിത ഭോഗപരത. ഉദാരമായ തൊഴിലില്ലായ്മ വേതനം പലരെയും മടിപിടിപ്പിച്ചു വീട്ടിലിരുത്തി. ആവശ്യം വർദ്ധിച്ചു എന്നാൽ അതിനോടൊപ്പം നിർമ്മിതി ഉയർന്നില്ല.


ബൈഡനെ സംബന്ധിച്ചിടത്തോളം രാജ്യത്തെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം ഇപ്പോഴുള്ള തിരഞ്ഞെടുപ്പു സംവിധാനം ന്യൂനസമുദായങ്ങളെ വിവേചനം നടത്തുന്നവ. നാമെല്ലാം ന്യൂന സമുദായത്തിൽ പ്പെട്ട വോട്ടർമാർ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നമ്മിൽ എത്രപേർ വിവേചനം സഹിക്ക വയ്യാതെ വോട്ടു ചെയ്തില്ല?
ബൈഡനും പാർട്ടിയും കാണുന്ന , രാജ്യത്തെ അലട്ടുന്ന രണ്ടു പ്രധാനവാദമുഖങ്ങൾ ഒന്ന് തിരജെടുപ്പു രീതികൾ മാറ്റണം രണ്ട്, ബിൽഡ് ബെറ്റർ എന്ന പേരിൽ ഉടനെ നാലു ട്രില്യനിലേറെ ഡോളർ മുടക്കുവാൻ കോൺഗ്രസ്സ് അനുമതി നൽകണം. 


 ആഗ്രഹിക്കുന്നത് ഒരു നിയന്ത്രണവും ഇല്ലാത്ത തിരഞ്ഞെടുപ്പു സമ്പ്രദായം ഒരു തിരിച്ചറിയൽ രേഖയുമില്ലാതെ ആർക്കുവേണമെങ്കിലും വോട്ടു രേഖപ്പെടുത്താം. 
ഈ രണ്ടു ആഗ്രഹങ്ങൾ കഴിഞ്ഞിട്ടേ കോവിഡ് സംക്രമണത്തിനും, വിലക്കയറ്റത്തിനും, പട്ടണങ്ങളിൽ വർദ്ധിക്കുന്ന കുറ്റ കൃത്യങ്ങൾക്കും, അനർകൃത കുടിയേറ്റത്തിനും സ്ഥാനമുള്ളൂ. പാർട്ടിയുടെ ആഗ്രഹങ്ങൾക്കല്ല ജനതയുടെ ഇപ്പോഴത്തെ ആവശ്യങ്ങൾക്കാണ്‌ പ്രാധാന്യത നൽകേണ്ടത്

 

Boby Varghese 2022-01-20 14:17:21
Biden is a colossal failure. Whatever he touched, turned into a disaster. He did not learn the cause of inflation during the times of Presidents Carter and Ford. The OPEC countries were able to increase the price of oil from about $ 5 a barrel to about $140. With the increase in oil prices, everything moved up in prices. Before Biden came, our country was a net exporter of oil. To satisfy AOC and the squad, Biden used his executive power to increase oil price on day 1 of his term. Hence this inflation. The sad part is that Biden does not know the meaning of the term " inflation". Yesterday he claimed to tame inflation by increase in spending. Gad save us!
jacob 2022-01-20 14:33:29
Biden has always been a liar. He is pandering to the far left of the DEM party. What is good for Bernie Sanders, Omar, Tlaib and AOC is good for Biden. China, Russia and N. Korea are sensing weakness in Biden. Hunter Biden took money from China, Russia and Ukraine and did some money laundering.
V.George 2022-01-22 03:15:47
Hi Bobby How could you say Biden is a failure? No American President could ever provide 400 million covid test kit to American families! (for what?) We all shoud thank him for the higher price of gas, bread and milk. The assault rifles, grenades and other weapons he gifted to Afghan Taliban is pointing againt Indian soldiers at the Kashmir border (WION news.) He will try his best to add all illegals in the voters list and make this country a lala land! Police officers are getting gun down every single day and the criminals walk free after getting a slap on the wrist. By the end of 2024 this country will be in par with a third world country.
Bring Back Trump 2022-01-22 13:55:04
Build Back Betterന്ന് ബൈഡൻ പറഞ്ഞപ്പോൾ ആളുകൾക്ക് മനസ്സിലായില്ല, പ്രസിഡൻറ് പറഞ്ഞത് China Manufacturing full-swingൽ ആക്കുന്ന കാര്യമാണ് ഉദ്ദേശിച്ചതെന്ന്. ഇവിടുത്തെ പ്രസിഡന്റിന്റെ കഴിവുകൊണ്ട് ചൈനയിലെ കാര്യങ്ങൾ ഭംഗിയായി നടക്കുന്നില്ലേ? ട്രംപിന്റെ കാലത്തു ചുമയും പനിയും വന്നാൽ ഫാർമസിയിൽ മരുന്നുണ്ടായിരുന്നു. ഇപ്പോ Cough suppressant പോലും കിട്ടാനില്ലാതെയായി തുടങ്ങി. മഞ്ഞളും ചുക്കും വെളുത്തുള്ളിയുമിട്ട് വെള്ളം കുടിക്കലേ ഉള്ളു രക്ഷ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക