ദുല്‍ഖറിനും കോവിഡ്

Published on 20 January, 2022
ദുല്‍ഖറിനും കോവിഡ്

മലയാളികളുടെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാനും കോവിഡ് ബാധ സ്ഥിരീകരിച്ചു. മമ്മൂട്ടിക്ക് കഴിഞ്ഞ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് നേരിയ ലക്ഷണങ്ങള്‍ കണ്ട പശ്ചാത്തലത്തില്‍   മകനായ ഡിക്യു ടെസ്റ്റിന് വിധേയനായത്. വളരേ ചെറിയ പനി മാത്രമാണുള്ളതെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നും ദുല്‍ഖര്‍ അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക