കോട്ടയം മെഡിക്കല്‍ കോളജിലെ സൂപ്രണ്ട് ഉള്‍പ്പെടെ 30 ഡോക്ടര്‍മാര്‍ക്ക് കോവിഡ് 

Published on 20 January, 2022
 കോട്ടയം മെഡിക്കല്‍ കോളജിലെ സൂപ്രണ്ട് ഉള്‍പ്പെടെ 30 ഡോക്ടര്‍മാര്‍ക്ക് കോവിഡ് 

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് കോവിഡ്. ആശുപത്രി സുപ്രണ്ട് ഉള്‍പ്പടെ 30 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 30 ശതമാനം ജീവനക്കാര്‍ക്കും കോവിഡുണ്ട്. ഈ സാഹചര്യത്തില്‍ ആശുപത്രിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടാതെ മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസുകള്‍ നിര്‍ത്തിവച്ചു. ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രീയകള്‍ മാത്രമേ നടത്തു. മുകൂട്ടി തീരുമാനിച്ച മറ്റ് ശസ്ത്രക്രീയകള്‍ മാറ്റിവച്ചു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക