കോവിഡ് പടര്‍ത്തുന്നത് സിപിഎം നേതാക്കള്‍: വി.ഡി.സതീശന്‍

Published on 21 January, 2022
കോവിഡ് പടര്‍ത്തുന്നത് സിപിഎം നേതാക്കള്‍: വി.ഡി.സതീശന്‍

കോട്ടയം: സിപിഎം നേതാക്കന്‍മാര്‍ ജനങ്ങളുടെയിടയില്‍ കോവിഡ് പടര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. കോവിഡിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു സര്‍ക്കാര്‍ പറയുമ്പോഴും നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി സിപിഎം ജില്ലാ സമ്മേളനങ്ങള്‍ തുടരുകയാണ്. 

തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി ഉള്‍പ്പെടെയുള്ള അഞ്ച് എംഎല്‍എമാര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. സമ്മേളനത്തിലുണ്ടായിരുന്ന വേറെയും നൂറുകണക്കിനു പേര്‍ കോവിഡ് ബാധിതരായിട്ടുണ്ട്. അവര്‍ക്കൊപ്പം സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കന്‍മാര്‍ ഐസലേഷനില്‍ പോകുന്നതിനു പകരം അവര്‍  ജില്ലകളിലെ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയാണ്. സിപിഎം ജനങ്ങളെ കൊഞ്ഞനംകുത്തി കാണിക്കുകയാണ്. 

അന്‍പതു പേരില്‍ കൂടുതല്‍ ഒരു സ്ഥലത്തും പാടില്ല എന്നു കൃത്യമായ സര്‍ക്കാര്‍ നിര്‍ദേശമുള്ളപ്പോഴാണ് 500 പേരോളം ജില്ലതോറും ഒത്തുകൂടുന്നത്. 

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി കോണ്‍ഗ്രസ് ഒരു പരിപാടിയും നടത്തുന്നില്ല. അങ്ങനെ ഉണ്ടായാല്‍ അവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക