ഡോ. ഈപ്പൻ ഡാനിയേൽ, ജോർജ് ഓലിക്കൽ, റവ. ഫിലിപ്സ് മോടയിൽ പമ്പ അസോസിയേഷൻ സാരഥികൾ

സുമോദ് തോമസ് നെല്ലിക്കാല Published on 21 January, 2022
ഡോ. ഈപ്പൻ ഡാനിയേൽ, ജോർജ് ഓലിക്കൽ, റവ. ഫിലിപ്സ് മോടയിൽ പമ്പ അസോസിയേഷൻ സാരഥികൾ

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെ൯റ്റ് (പമ്പ) പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അലക്സ് തോമസിൻറ്റെ അധ്യക്ഷതയിൽ വച്ചുനടന്ന പൊതു സമ്മളനത്തിൽ ജോൺ പണിക്കർ വാർഷീക റിപ്പോർട്ടും ജോർജ്‌ ഓലിക്കൽ വാർഷീക കണക്കും അവതരിപ്പിച്ചു.

തുടർന്നു ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സുധ കർത്തായുടെ നേതൃത്വത്തിൽ  തിരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികളായി   ഡോ. ഈപ്പൻ ഡാനിയേൽ (പ്രസിഡൻറ്റ്), ജോർജ്‌ ഓലിക്കൽ (ജനറൽ സെക്രട്ടറി), റവ. ഫിലിപ്സ് മോടയിൽ (ട്രഷറർ), ജോൺ പണിക്കർ, ലൈലാ മാത്യു (വൈസ് പ്രെസിഡൻറ്റ്), ഫിലിപ്പോസ് ചെറിയാൻ, വി വി ചെറിയാൻ (അസ്സോസിയേറ്റ് സെക്രട്ടറി), തോമസ് പോൾ (അസ്സോസിയേറ്റ് ട്രഷറർ), മാക്‌സ്‌വെൽ ജിഫോർഡ് (അക്കൗണ്ടൻറ്റ്), ജേക്കബ് കോര (ഓഡിറ്റർ) എന്നിവരെ തെരെഞ്ഞെടുത്തു. 

കമ്മിറ്റി ചെയർ പേഴ്സൺസ് ആയി റോണി വ൪ഗീസ് (ആർട്സ്), അലക്സ് തോമസ് (ബിൽഡിങ് കമ്മറ്റി), സുധ കർത്താ (സിവിക് ആൻഡ് ലീഗൽ), മോഡി ജേക്കബ് (എഡിറ്റോറിയൽ ബോർഡ്), എ എം ജോൺ (ഫെസിലിറ്റി), ജോയ് തട്ടാരംകുന്നേൽ (ലൈബ്രറി ആക്ടിവിറ്റീസ്), എബ്രഹാം വ൪ഗീസ് (മെമ്പർഷിപ്), രാജു പി ജോൺ (പ്രോഗ്രാം കോർഡിനേറ്റർ), രാജൻ ശാമുവേൽ (ഫണ്ട് റെയ്സിംഗ്), സുമോദ് റ്റി നെല്ലിക്കാല (പബ്ലിക് റിലേഷൻസ്), ടിനു ജോൺസൻ (സ്പോർട്സ് ആൻഡ് ഗെയിംസ്), എബി മാത്യു (യൂത്ത് ആക്ടിവിറ്റീസ്), അനിത ജോർജ്‌ (വിമൻസ് ഫോറം കോർഡിനേറ്റർ) എന്നിവരെയും  തിരഞ്ഞെടുത്തു.

മിനി എബി, ജൂലി ജേക്കബ്, റേച്ചൽ തോമസ്, ശോശാമ്മ ചെറിയാൻ, സെലിൻ ജോർജ്‌, ഗ്രേസി മോഡി, മേഴ്‌സി പണിക്കർ എന്നിവർ വുമൺസ് ഫോറം കൌൺസിൽ അംഗങ്ങളായി തുടരും.

മയൂര റെസ്‌റ്റോറാ൯റ്റിൽ വച്ച് നടത്തപ്പെട്ട ചടങ്ങിൽ വച്ചായിരുന്നു പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങു നടത്തപ്പെട്ടത്.

സുമോദ് തോമസ് നെല്ലിക്കാല

ഡോ. ഈപ്പൻ ഡാനിയേൽ, ജോർജ് ഓലിക്കൽ, റവ. ഫിലിപ്സ് മോടയിൽ പമ്പ അസോസിയേഷൻ സാരഥികൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക