ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ സായിറാം ഗോപാലകൃഷ്ണ ഭട്ട് അന്തരിച്ചു

Published on 22 January, 2022
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ സായിറാം ഗോപാലകൃഷ്ണ ഭട്ട് അന്തരിച്ചു

കാസര്‍ഗോഡ്: ജില്ലയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായിറാം ഗോപാലകൃഷ്ണ ഭട്ട്(85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുന്ന അദ്ധേഹത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ബദിയടുക്ക സീതാംഗോളിയിലെ പരമ്പരാഗത കാര്‍ഷിക കുടുംബത്തിലായിരുന്നു സായിറാം ഭട്ടിന്റെ ജനനം. കൃഷിയിലെ വരുമാനത്തിനൊപ്പം ജ്യോതിഷത്തിലും ആയുര്‍വേദ ചികിത്സയിലും കിട്ടുന്ന പണവും അദ്ദേഹം കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കായി നീക്കിവെച്ചിരുന്നു. സ്വാമി എന്നാണ് നാട്ടുകാര്‍ സ്‌നേഹത്തോടെ സായ്‌റാം ഗോപാലകൃഷ്ണ ഭട്ടിനെ വിളിച്ചിരുന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഒട്ടേറെ അവാര്‍ഡുകളും ബഹുമതികളും ഇദ്ധേഹത്തെ തേടിയെത്തിയിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക