മോഹന്‍ലാല്‍ നായകനാകുന്ന 'മോണ്‍സ്റ്ററിന്‍റെ' ചിത്രീകരണം പൂര്‍ത്തിയായി

Published on 22 January, 2022
മോഹന്‍ലാല്‍ നായകനാകുന്ന  'മോണ്‍സ്റ്ററിന്‍റെ' ചിത്രീകരണം പൂര്‍ത്തിയായി

മോഹന്‍ലാല്‍ നായകനാകുന്ന പുത്തന്‍ ചിത്രം 'മോണ്‍സ്റ്ററിന്‍റെ' ചിത്രീകരണം പൂര്‍ത്തിയായി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖാണ് ചിത്രം ഒരുക്കുന്നത്.

ചിത്രത്തില്‍ മോഹന്‍ലാല്‍ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നവംബര്‍ പത്തിന് ആരംഭിച്ച സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്. നടി ലക്ഷ്മി മഞ്ചുവാണ് ചിത്രത്തിലെ നായിക

പുലിമുരുഗന്‍ എന്ന ചിത്രത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം ഒടിടി റിലീസ് ആയിട്ടാണ് എത്തുക. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന മോഹന്‍ലാലിന്‍റെ അഞ്ച് ചിത്രങ്ങളില്‍ ഒന്നാണ് ഇത്. ലക്ഷ്മിയുടെ ആദ്യ ചിത്രമാണിത്. അതേസമയം, ഹണി റോസ്, സുദേവ് ​​നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക