Image

ദിലീപിനെതിരെ നീങ്ങാന്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ പിന്തുണ കിട്ടിയെന്ന് ബാലചന്ദ്രകുമാര്‍

ജോബിന്‍സ് തോമസ് Published on 23 January, 2022
ദിലീപിനെതിരെ നീങ്ങാന്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ പിന്തുണ കിട്ടിയെന്ന് ബാലചന്ദ്രകുമാര്‍

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ് നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ നടന്‍ ദിലീപിന് കുരുക്കായിരിക്കുന്നത്. ഈ കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ദിലീപിനെതിരെ കൊലപാതകത്തിനുള്ള ഗൂഢാലോചയ്ക്ക് ക്രൈം ബ്രാഞ്ച് കേസെടുക്കുകയും ചെയ്തു. 

ഈ കേസിലാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാതെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോല്‍ വളരെ നിര്‍ണ്ണായകമായ മറ്റൊരു വെളിപ്പെടുത്തലാണ് ബാലചന്ദ്രകുമാര്‍ നടത്തിയിരിക്കുന്നത്. മലയാള സിനിമയിലെ ഒരു സൂപ്പര്‍താരം ദിലിപിനെതിരെ മുന്നോട്ടു പോകാന്‍ തനിക്ക് പിന്തുണ നല്‍കിയെന്നാണ് ബാലചന്ദ്രകുമാര്‍ ഒരു മലയാളം ചാനലിനോട് പറഞ്ഞത്. 

'മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ടുപോകാന്‍ അദ്ദേഹം പിന്തുണച്ചു. ഒരുപാട് താരങ്ങള്‍, അറിയുന്നവരും അറിയാത്തവരും മെസേജയക്കുന്നുണ്ട്. സംവിധായകരും നിര്‍മ്മാതാക്കളുമടക്കം പിന്തുണ നല്‍കുന്നുണ്ട്,' - എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഈ സംഭവത്തിലെ ഇരയായ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ മോഹന്‍ലാലോ മമ്മൂട്ടിയോ ആണോ പിന്തുണയുമായി എത്തിയതെന്ന  അഭ്യഹങ്ങളും ഉയരുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക